ഫാ. ജോര്‍ജ് പട്ടേരി സൌത്ത് ഏഷ്യ ജസ്യൂട്ട് പ്രൊവിന്‍ഷ്യല്‍
ഫാ. ജോര്‍ജ് പട്ടേരി സൌത്ത് ഏഷ്യ ജസ്യൂട്ട്   പ്രൊവിന്‍ഷ്യല്‍
Saturday, August 30, 2014 12:41 AM IST
തൃശൂര്‍: ജസ്യൂട്ട് സഭയുടെ സൌത്ത് ഏഷ്യ പ്രൊവിന്‍ഷ്യലായി മലയാളി വൈദികന്‍ ഫാ. ജോര്‍ജ് പട്ടേരി എസ്ജെയെ തെരഞ്ഞെടുത്തു. കോല്‍ക്കത്ത പ്രൊവിന്‍സ് അംഗമായ ഫാ. ജോര്‍ജ് പട്ടേരി തൃശൂര്‍ അതിരൂപതയിലെ അരണാട്ടുകര, കാവീട്, പേരകം എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മാളയ്ക്കടുത്ത് പുത്തന്‍ചിറ സ്വദേശിയാണ്.

ജസ്യൂട്ട് സഭയുടെ ആഗോളതല അധ്യക്ഷന്‍ ഫാ. നിക്കോളാസ് അഡോല്‍ഫോയുടെ അധ്യക്ഷതയില്‍ റോമില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യമായാണ് ഒരു മലയാളി വൈദികന്‍ ഈ സ്ഥാനത്തെത്തുന്നത്.

രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാല ഫിലോസഫി ആന്‍ഡ് റിലീജിയന്‍ വിഭാഗത്തില്‍ റീഡറായും കോല്‍ക്കത്ത പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും അമേരിക്കയിലെ ബോസ്റണ്‍ ഹോളിക്രോസ് കോളജിലെ വിസിറ്റിംഗ് പ്രഫസറായും ഫാ. ജോര്‍ജ് പട്ടേരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


പൂന ജ്ഞാനദീപ വിദ്യാപീഠത്തില്‍നിന്നു തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഒരു ദൈവ ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ദേശീയ, അന്തര്‍ദേശീയ സമകാലീന പ്രസിദ്ധീകരണങ്ങളില്‍ ഫാ. പട്ടേരിയുടെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.