ഓണ്‍ലൈന്‍ വിവരശേഖരണം ശില്പശാല
Saturday, August 30, 2014 12:42 AM IST
കൊച്ചി: ഓണ്‍ലൈന്‍ ഇലക്ട്രോണിക് വിവരശേഖരത്തിന്റെ തെരച്ചിലും ഡൌണ്‍ലോഡിംഗുമടക്കമുള്ള സാങ്കേതിക വിഷയങ്ങളെക്കുറിച്ചു കൊച്ചി സര്‍വകലാശാല ലൈബ്രറിയും യുജിസി ഇന്‍ഫ്ലിബ്നെറ്റും ചേര്‍ന്നു പരിശീലനം നടത്തും. സെപ്റ്റംബര്‍ രണ്ടിന് ഇലക്ട്രോണിക് ഓഡിറ്റോറിയത്തിലാണു പരിശീലനം. വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ.കെ. പൌലോസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ഇന്‍ഫ്ലിബ്നെറ്റ് ഡയറക്ടര്‍ ഡോ. ജഗദീഷ് അറോറ മുഖ്യപ്രഭാഷണം നടത്തും. എറണാകുളത്തെയും സമീപ ജില്ലകളിലെയും കോളജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2575715, 2862120.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.