ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ചയ്ക്കു സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി
ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ചയ്ക്കു സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി
Saturday, August 30, 2014 12:12 AM IST
കൊച്ചി: ഡല്‍ഹി സന്ദര്‍ശനം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നു പുലര്‍ച്ചെ അവിടെയെത്തുന്ന താനും തുറമുഖത്തിന്റെ ചുമതലയുള്ള മന്ത്രി കെ. ബാബുവും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടു ചര്‍ച്ച നടത്തും. വിഴിഞ്ഞം തുറമുഖത്തിനുള്ള അനുമതി അവസാന ഘട്ടത്തിലാണ്. അതു സംബന്ധിച്ച ഒന്നു രണ്ടു ക്ളിയറന്‍സുകള്‍കൂടി വേണം. അതുപോലെതന്നെ ഫാക്ട് പാക്കേജ്, സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് ആദായനികുതി പിടിക്കുന്ന പ്രശ്നം തുടങ്ങിയവയും ചര്‍ച്ച ചെയ്യും. 12.30നാണു ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. 1.55നുള്ള വിമാനത്തില്‍ മടങ്ങും.


തിരക്കിട്ട ഷെഡ്യൂളായതിനാല്‍ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്കൊന്നും സമയം കിട്ടാനിടയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മദ്യനിരോധനവും മദ്യവര്‍ജനവും സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണു സര്‍ക്കാരിന്റേത്. 1985 മുതല്‍ യുഡിഎഫ് തുടര്‍ന്നുവരുന്ന നയത്തിന്റെ ഭാഗമാണിത്. ബാര്‍ നിരോധനം ടൂറിസം മേഖലയെ ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമെന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.