മൂന്നാര്‍: സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി
മൂന്നാര്‍: സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി
Saturday, August 30, 2014 12:13 AM IST
കൊച്ചി: വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തു മൂന്നാറില്‍ ദൌത്യസംഘം ഏറ്റെടുത്ത ഭൂമി ഉടമകള്‍ക്കു തിരിച്ചുകൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി.

ക്ളൌഡ് 9, അബാദ് മോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്, മൂന്നാര്‍ വുഡ്സ് റിസോര്‍ട്ട് എന്നിവയുടെ അപ്പീലുകള്‍ പരിഗണിച്ച മുന്‍ ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണു ജൂലൈ 24നു ദൌത്യസംഘത്തിന്റെ നടപടി നിയമവിരുദ്ധമാണെന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചുനല്‍കണമെന്നും ഉത്തരവിട്ടത്. മൂന്നാറില്‍ ദൌത്യസംഘം പിടിച്ചെടുത്ത കൈയേറ്റ ഭൂമി ഉടമസ്ഥര്‍ക്കു തിരിച്ചുനല്‍കണമെന്ന ഉത്തരവ് സര്‍ക്കാരിന്റെ അവകാശങ്ങളെ ബാധിക്കുമെന്നു പുനഃപരിശോധനാ ഹര്‍ജിയില്‍ പറയുന്നു. കൈയേറ്റഭൂമി തിരിച്ചുപിടിച്ചതു നോട്ടീസ് നല്‍കാതെയാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. എന്നാല്‍, സര്‍ക്കാരിന്റെ നടപടി നിയമവിധേയമാണ്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുകയായിരുന്നു ല ക്ഷ്യം.


അബാദ് മോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്, മൂന്നാര്‍ വുഡ്സ് റിസോര്‍ട്ട് എന്നിവയുടെ കൈവശമുള്ള ഭൂമി പിടിച്ചെടുത്ത നടപടിയാണു ഹൈക്കോടതി റദ്ദാക്കിയത്. ക്ളൌഡ് 9 റിസോര്‍ട്ട് പൊളിച്ചതിന് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമെന്നു കണ്െടത്തിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.