കേരളത്തില്‍ മഴ ശരാശരിക്കു മീതെ
Sunday, August 31, 2014 11:33 PM IST
തിരുവനന്തപുരം: ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഇതാദ്യമായി സംസ്ഥാനത്തു ദീര്‍ഘകാല ശരാശരിക്കു മുകളില്‍ മഴ ലഭിച്ചു.

ഓഗസ്റ് 30 രാവിലെവരെ ലഭിക്കേണ്ട ശരാശരി മഴ 1786.6 മില്ലിമീറ്ററാണ്. എന്നാല്‍ ഇതുവരെ ലഭിച്ചത് 1815.2 മില്ലിമീറ്റര്‍. രണ്ടു ശതമാനം കൂടുതല്‍. തലേദിവസം 1778.1 മില്ലിമീറ്ററിന്റെ സ്ഥാനത്ത് 1774.3 മില്ലിമീറ്ററേ ആയിരുന്നുള്ളൂ മഴയുടെ അളവ്.

ഇന്നലെ 40.9 മില്ലിമീറ്റര്‍ വരെ മഴ സംസ്ഥാനത്തു ലഭിച്ചതോടെയാണു സീസണില്‍ മഴ 50 വര്‍ഷ ശരാശരിക്കു മുകളിലെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.