മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 126 അടിയിലേക്ക്
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 126 അടിയിലേക്ക്
Sunday, August 31, 2014 11:35 PM IST
കുമളി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 126 അടിയിലേക്ക്. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 125. 8 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്ക് തമിഴ്നാട് കുറയ്ക്കുകകൂടി ചെയ്തതിനാല്‍ ഡാമില്‍ ജലനിരപ്പ് ഏറെ കൂടാനുള്ള സാധ്യതയാണുള്ളത്. ഇന്നലെ 1,256 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തിയപ്പോള്‍ 500 ഘനയടി വെള്ളമേ തമിഴ്നാട് കൊണ്ടുപോയിട്ടുള്ളൂ. ഇന്നലെ ഡാം പ്രദേശത്ത് 30 മില്ലിമീറ്ററും തേക്കടിയില്‍ 17.8 മില്ലിമീറ്ററും മഴപെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.