പുതുക്കിയ ട്രെയിന്‍ സമയം നാളെ മുതല്‍
പുതുക്കിയ ട്രെയിന്‍ സമയം നാളെ മുതല്‍
Sunday, August 31, 2014 11:35 PM IST
തിരുവനന്തപുരം: മാറ്റം വരുത്തിയ ട്രെയിന്‍ സമയങ്ങള്‍ നാളെ നിലവില്‍ വരും.

പുതുക്കിയ സമയക്രമമനുസരിച്ച് ബാംഗളൂര്‍- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് ഇന്നു മുതല്‍ ഉച്ചകഴിഞ്ഞ് 3.15ന് കന്യാകുമാരിയില്‍ എത്തിച്ചേരും. വൈകുന്നേരം 6.10ന് എത്തിയിരുന്ന ട്രെയിന്‍ മൂന്നു മണിക്കൂറോളം നേരത്തേ എത്തിച്ചേരത്തക്ക വിധമാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 3.45നു കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നിരുന്ന കൊല്ലം-കന്യാകുമാരി പാസഞ്ചര്‍ രണ്ടു മണിക്കൂര്‍ നേരത്തേ ഉച്ചകഴിഞ്ഞ് 1.45 ന് എത്തിച്ചേരും. ഉച്ചകഴിഞ്ഞു 2.20 ന് എറണാകുളത്ത് എത്തിച്ചേരേണ്ട കൊല്ലം-എറണാകുളം മെമു ഇന്നു മുതല്‍ രാവിലെ 11.45 ന് എത്തിച്ചേരും.

കന്യാകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ് രാവിലെ 6.55 നു കന്യാകുമാരിയില്‍നിന്നു പുറപ്പെടും. പഴയ സമയത്തില്‍നിന്ന് 55 മിനിറ്റ് വൈകിയാണ് യാത്ര പുറപ്പെടുന്നത്.

തിരുവനന്തപുരത്ത് 8.50നു ട്രെയിന്‍ എത്തിച്ചേരും. കൊല്ലം-കോട്ടയം പാസഞ്ചര്‍ 40 മിനിറ്റ് വൈകി രാവിലെ 8.35നാണു പുറപ്പെടുക. രാവിലെ 10.5 നു പുറപ്പെട്ടിരുന്ന കൊല്ലം-എറണാകുളം മെമു 7.45 ന് പുറപ്പെടും. മാറ്റം വരുത്തിയ വിശദമായ സമയക്രമം ചുവടെ:

ട്രെയിന്‍, പുറപ്പെടുന്ന സമയം എന്ന ക്രമത്തില്‍

ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്-ഉച്ചകഴിഞ്ഞ് 2.55ന്. ആലപ്പുഴ-കൊല്ലം പാസഞ്ചര്‍-വൈകുന്നേരം 5.10. ആലപ്പുഴ-എറണാകുളം പാസഞ്ചര്‍-രാവിലെ 7.15. ആലപ്പുഴ-കായംകുളം പാസഞ്ചര്‍ രാവിലെ 6.30. കന്യാകുമാരി-ജമ്മുതാവി എക്സ്പ്രസ്-ഉച്ചകഴിഞ്ഞ് 2.10. കന്യാകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ് രാവിലെ 6.55. കന്യാകുമാരി-കൊല്ലം മെമു-വൈകുന്നേരം 4.30. എറണാകുളം-കണ്ണൂര്‍ എക്സ്പ്രസ് വൈകുന്നേരം 4.15. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ ഉച്ചകഴിഞ്ഞ് 3.35. എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ രാവിലെ 7.25. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ രാത്രി 7.35. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ രാവിലെ 7.40. എറണാകുളം-കോട്ടയം പാസഞ്ചര്‍-രാവിലെ 7.10. എറണാകുളം-കായംകുളം പാസഞ്ചര്‍ രാവിലെ 11.30. എറണാകുളം-കോട്ടയം പാസഞ്ചര്‍ രാത്രി 8.25. എറണാകുളം-കൊല്ലം പാസഞ്ചര്‍-വൈകുന്നേരം 6.10. എറണാകുളം-കൊല്ലം മെമു-ഉച്ചകഴിഞ്ഞ് 2.35. എറണാകുളം-കൊല്ലം മെമു-ഉച്ചയ്ക്ക് 12.20.

ഗുരുവായൂര്‍-തിരുവനന്തപുരം എക്സ്പ്രസ്-ഉച്ചകഴിഞ്ഞ് 3.25. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍-ഉച്ചയ്ക്ക് ഒന്നിന്. കൊച്ചുവേളി-ചണ്ഡീഗഡ് എക്സ്പ്രസ് രാവിലെ 9.20. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ്-രാവിലെ 9.20. കൊച്ചുവേളി-ബാംഗളൂര്‍ എക്സ്പ്രസ്-വൈകുന്നേരം 4.45. കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്സ്പ്രസ്-ഉച്ചയ്ക്ക് 12.40. കോട്ടയം-കൊല്ലം പാസഞ്ചര്‍-രാവിലെ 5.50. കോട്ടയം-എറണാകുളം പാസഞ്ചര്‍ വൈകുന്നേരം 5.10. കോട്ടയം-കൊല്ലം പാസഞ്ചര്‍ വൈകുന്നേരം 5.45. കായംകുളം-എറണാകുളം പാസഞ്ചര്‍ വൈകുന്നേരം 4.10. നാഗര്‍കോവില്‍-ഷാലിമാര്‍ എക്സ്പ്രസ്-ഉച്ചകഴിഞ്ഞ് 2.40. നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍ രാവിലെ 6.45. തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍-വൈകുന്നേരം 5.10. കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ പുലര്‍ച്ചെ 3.30. കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ രാവിലെ 6.50. കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ ഉച്ചകഴിഞ്ഞ് 3.30. കൊല്ലം-കോട്ടയം പാസഞ്ചര്‍-രാവിലെ 8.35. കൊല്ലം-എറണാകുളം മെമു-രാവിലെ 7.45. കൊല്ലം-എറണാകുളം മെമു-രാവിലെ 8.50. കൊല്ലം-കന്യാകുമാരി മെമു-രാവിലെ 9.10. കൊല്ലം-എറണാകുളം മെമു-രാവിലെ 11.10.

കൊല്ലം-എറണാകുളം മെമു-രാത്രി 11.30. ഷൊര്‍ണൂര്‍-തിരുവനന്തപുരം എക്സ്പ്രസ്-ഉച്ചകഴിഞ്ഞ് 2.25. ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ പുലര്‍ച്ചെ 4.20. തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍-രാവിലെ 10.55. തിരുവനന്തപുരം-ഗോഹട്ടി എക്സ്പ്രസ്-ഉച്ചയ്ക്ക് 12.40. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ്-ഉച്ചകഴിഞ്ഞ് 2.50. തിരുവനന്തപുരം-നിസാമുദ്ദീന്‍-ഉച്ചകഴിഞ്ഞ് 2.30. തിരുവനന്തപുരം-മുംബൈ സിഎസ്ടി എക്സ്പ്രസ്-പുലര്‍ച്ചെ 4.25. തിരുവനന്തപുരം-ഷാലിമാര്‍-വൈകുന്നേരം അഞ്ചിന്. തിരുവനന്തപുരം-കോര്‍ബ എക്സ്പ്രസ്-രാവിലെ 6.15. തിരുവനന്തപുരം-നാഗര്‍കോവില്‍-രാവിലെ 6.55.


ട്രെയിന്‍, എത്തിച്ചേരുന്ന സമയം എന്ന ക്രമത്തില്‍

ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്-രാവിലെ 10.30. കൊല്ലം-ആലപ്പുഴ പാസഞ്ചര്‍-രാവിലെ 5.40. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ ഉച്ചയ്ക്ക് 2.5. കായംകുളം-ആലപ്പുഴ പാസഞ്ചര്‍-രാത്രി 10.50. ഹൌറ-കന്യാകുമാരി എക്സ്പ്രസ്-രാവിലെ 11.35. ദിബ്രുഗര്‍-കന്യാകുമാരി എക്സ്പ്രസ്-രാവിലെ 9.50. ജമ്മുതാവി-കന്യാകുമാരി എക്സ്പ്രസ്-രാത്രി 9.30. മുംബൈ സിഎസ്ടി-കന്യാകുമാരി എക്സ്പ്രസ്-ഉച്ചയ്ക്ക് 12. ബാംഗളൂര്‍-കന്യാകുമാരി എക്സ്പ്രസ്-ഉച്ചകഴിഞ്ഞ് 3.15. കൊല്ലം-കന്യാകുമാരി പാസഞ്ചര്‍-ഉച്ചയ്ക്ക് 1.45. കാരയ്ക്കല്‍-എറണാകുളം എക്സ്പ്രസ്-രാവിലെ 6.40. പാട്ന-എറണാകുളം എക്സ്പ്രസ്-വൈകുന്നേരം 4.10. ആലപ്പുഴ-എറണാകുളം പാസഞ്ചര്‍-രാവിലെ 8.50. ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍-രാവിലെ 7.25. ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍-ഉച്ചകഴിഞ്ഞ് 3.55. കായംകുളം-എറണാകുളം പാസഞ്ചര്‍-രാത്രി 7.55. കൊല്ലം-എറണാകുളം പാസഞ്ചര്‍-രാവിലെ 8.45. കൊല്ലം-എറണാകുളം മെമു-രാവിലെ 11.45. കൊല്ലം-എറണാകുളം മെമു-ഉച്ചയ്ക്ക് 12.15. കൊല്ലം-എറണാകുളം മെമു-ഉച്ചകഴിഞ്ഞ് 3.15. കൊല്ലം-എറണാകുളം മെമു-പുലര്‍ച്ചെ 1.30. പാലക്കാട്-എറണാകുളം മെമു-ഉച്ചയ്ക്ക് 12.10.

തിരുവനന്തപുരം-ഗുരുവായൂര്‍ എക്സ്പ്രസ്-അര്‍ധരാത്രി 12.15. തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍-രാവിലെ 11.30. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍-രാത്രി 1045. ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ്-രാത്രി 8.20. യശ്വന്ത്പുര്‍-കൊച്ചുവേളി എക്സ്പ്രസ്-ഉച്ചയ്ക്ക് 12.40. ഹൈദരാബാദ്-കൊച്ചുവേളി എക്സ്പ്രസ്-വൈകുന്നേരം 6.20. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍-രാത്രി 7.40. എറണാകുളം-കോട്ടയം പാസഞ്ചര്‍-രാവിലെ 8.50. എറണാകുളം-കോട്ടയം പാസഞ്ചര്‍-രാത്രി 10.20. കൊല്ലം-കോട്ടയം പാസഞ്ചര്‍-രാവിലെ 10.50. എറണാകുളം-കായംകുളം പാസഞ്ചര്‍-ഉച്ചകഴിഞ്ഞ് 2.30. ആലപ്പുഴ-കായംകുളം പാസഞ്ചര്‍-രാവിലെ 7.35. തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍-രാവിലെ 8.50. തിരുനെല്‍വേലി-നാഗര്‍കോവില്‍-രാവിലെ 8.55. വിശാഖപട്ടണം-കൊല്ലം എക്സ്പ്രസ്-ഉച്ചകഴിഞ്ഞ് 2.30.

എറണാകുളം-കൊല്ലം പാസഞ്ചര്‍-രാത്രി 10.25. കോട്ടയം-കൊല്ലം പാസഞ്ചര്‍-രാത്രി 8.20. എറണാകുളം-കൊല്ലം മെമു-വൈകുന്നരം 6.35. എറണാകുളം-കൊല്ലം മെമു-ഉച്ചകഴിഞ്ഞ് 3.45. കന്യാകുമാരി-കൊല്ലം മെമു-രാത്രി 9.40. എറണാകുളം-കൊല്ലം മെമു-രാവിലെ 9.20. കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍-രാവിലെ 10.40. ഗൊരഖ്പുര്‍-തിരുവനന്തപുരം എക്സ്പ്രസ്-വൈകുന്നേരം 5.15. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്-രാവിലെ 11.45. നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസ്-രാവിലെ 11. ഷൊര്‍ണൂര്‍-തിരുവനന്തപുരം എക്സ്പ്രസ്-രാത്രി 10.20. എറണാകുളം-തിരുവനന്തപുരം എക്സ്പ്രസ്-രാവിലെ 9.55. ഗുരുവായൂര്‍-തിരുവനന്തപുരം എക്സ്പ്രസ്-രാവിലെ 10.10.

ലോകമാന്യതിലക്-തിരുവനന്തപുരം എക്സ്പ്രസ്-വൈകുന്നേരം 5.50. മംഗലാപുരം-തിരുവനന്തപുരം-രാവിലെ 9.05. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്-പുലര്‍ച്ചെ 5.45. നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസ്-പുലര്‍ച്ചെ 2.30. ഷാലിമാര്‍-തിരുവനന്തപുരം എകസ്പ്രസ്-രാത്രി 8.45. ഇന്‍ഡോര്‍-തിരുവനന്തപുരം എക്സ്പ്രസ്-വൈകുന്നേരം-5.15. കോര്‍ബ-തിരുവനന്തപുരം-5.15. കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍-രാവിലെ 8.50. നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍-രാവിലെ 8.35.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.