ടൂറിസം മേഖലയെ രക്ഷിക്കാന്‍ നടപടി വേണമെന്നു സംഘടനകള്‍
Sunday, August 31, 2014 11:41 PM IST
കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ പശ്ചാത്തലത്തില്‍ ട്രാവല്‍- ടൂറിസം മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കേരള ടൂറിസം ഉപദേഷ്ടാവും കെടിഎം മുന്‍ പ്രസിഡന്റുമായ ജോസ് ഡൊമിനിക്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോണി ഏബ്രഹാം ജോര്‍ജ്, അസോസിയേഷന്‍ ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ളാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള പ്രസിഡന്റ് ജി. ഗോപിനാഥ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അടച്ചുപൂട്ടുന്ന ബാറുകള്‍ക്ക് എന്‍ഒസി ഇല്ലാതെ ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ടൂറിസം മേഖലയില്‍നിന്നു ലഭിക്കുന്ന വലിയ വരുമാനം തന്നെ നിലയ്ക്കുന്ന സ്ഥിതിയാകും. ടൂറിസം മേഖലയ്ക്കു മാത്രമായി മദ്യത്തിനു പ്രത്യേക ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്തുകയോ പ്രത്യേക പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുകയോ വേണമെന്നും ആവശ്യമുയര്‍ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.