സെന്റ് തോമസ് മ്യൂസിയം വെബ്സൈറ്റ്
Sunday, August 31, 2014 11:42 PM IST
കൊച്ചി: സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിലുള്ള സെന്റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയത്തിന്റെ വെബ്സൈറ്റിനു (ംംം.വീാെേേമാൌലൌാെ.രീാ) തുടക്കമായി. മൌണ്ട് സെന്റ് തോമസില്‍ നടന്ന മെത്രാന്‍ സിനഡിന്റെ സമാപനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഉദ്ഘാടനം ചെയ്തത്. മ്യൂസിയം ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, ഡയറക്ടര്‍ റവ. ഡോ പീറ്റര്‍ കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിച്ചു.


മാര്‍തോമാ ക്രിസ്ത്യാനികളുടെ സഭാചരിത്രം ഓര്‍മിപ്പിക്കുന്ന അപൂര്‍വശേഖരങ്ങളാണു മ്യൂസിയത്തിലുള്ളത്. സഭയുടെ സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ തനിമകളും അടയാളപ്പെടുത്തുന്ന മ്യൂസിയം കേരള ചരിത്രത്തിലേക്കും ഒരു വഴികാട്ടിയാണ്. മ്യൂസിയത്തിനൊപ്പം സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ വിവരങ്ങളും ലഭ്യമാകുന്ന വെബ്സൈറ്റ് മജായി ഹോളിഡെയ്സ് ആണു രൂപകല്പന ചെയ്തിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.