ഇ-സ്റാമ്പിംഗ് നടപടി ഊര്‍ജിതപ്പെടുത്തും: കെ.എം. മാണി
ഇ-സ്റാമ്പിംഗ് നടപടി ഊര്‍ജിതപ്പെടുത്തും: കെ.എം. മാണി
Sunday, August 31, 2014 12:09 AM IST
തിരുവനന്തപുരം: മുദ്രപ്പത്രത്തിനു പകരം ഇ-സ്റാമ്പിംഗ് നടപ്പാക്കുന്നതിനുള്ള നടപടി ഊര്‍ജിതപ്പെടുത്തുമെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു. വെണ്ടര്‍മാരുടെ മുദ്രപ്പത്ര വില്പന പരിധി 20,000 രൂപയില്‍നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തുന്നതോടെ വെണ്ടര്‍മാര്‍ക്കു ലഭിക്കേണ്ട ഡിസ്കൌണ്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നടപടിയെടുക്കുമെന്നും ധനമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന സംഘടനാ പ്രതിനിധികളുടെയും വകുപ്പു മേധാവികളുടെയും യോഗത്തില്‍ മന്ത്രി ഉറപ്പുനല്കി.


സംഘടനാ പ്രതിനിധികളായ കെ.ജെ ദേവസ്യ, പി.എം. ജോണി, ബേബി മാത്യു, എന്‍.കെ. അബ്ദുള്‍ നാസര്‍, പി.വി. ഹരിദാസ്, സി. വിഭൂഷണന്‍ നായര്‍, പി.കെ.എസ്. തങ്ങള്‍, രജിസ്ട്രേഷന്‍ ഐജി എം.ജി. രാജമാണിക്യം, ട്രഷറി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.