സജി തോമസിനു സ്വീകരണം നല്‍കി
സജി തോമസിനു  സ്വീകരണം നല്‍കി
Sunday, August 31, 2014 12:13 AM IST
കൊച്ചി: ക്രിയാത്മകമായ മനസുണ്െടങ്കില്‍ ഏതു സ്വപ്നവും സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നു ഹൈബി ഈഡന്‍ എംഎല്‍എ. കേരള ദര്‍ശനവേദിയുടെയും എന്‍ഐഎഫ്ഇയുടെയും ആഭിമുഖ്യത്തില്‍ തൊടുപുഴ തട്ടക്കുഴ സ്വദേശി സജി തോമസിനു നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലം ഏഴാം ക്ളാസ് വരെ പഠിച്ച, ജന്മനാ ഊമയും ബധിരനുമായ സജി തോമസ് രൂപകല്പന ചെയ്ത ചെറുവിമാനം വിജയകരമായി പറത്തിയിരുന്നു. പാഠപുസ്തകങ്ങളില്‍നിന്നു മാത്രമല്ല അറിവ് സ്വായത്തമാക്കേണ്ടത്. പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധ നല്കണം. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാകാത്ത, കേള്‍വിക്കും സംസാരശേഷിക്കും ന്യൂനതയുള്ള സജി തോമസിനു വിമാനം നിര്‍മിക്കാനും പറപ്പിക്കാനും സാധിച്ചതും ഈയൊരു പ്രത്യേകതകൊണ്ടാണെന്നു ഹൈബി ഈഡന്‍ പറഞ്ഞു.


മഹാത്മാഗാന്ധി ഫൌണ്േടഷന്‍ ചെയര്‍മാന്‍ മുട്ടം അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ലേബര്‍ സെക്രട്ടറി ടോം ജോസ്, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുന്‍ ചെയര്‍മാന്‍ ഇ.എസ്. ജോസ്, എന്‍ഐഎഫ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.വി. തോമസ്, അപ്പോളോ ടയേഴ്സ് എച്ച്ആര്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ മേധാവി എ.എസ്. ഗീരീഷ്, കേരള ദര്‍ശനവേദി ചെയര്‍മാന്‍ എ.പി. മത്തായി എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.