മൂന്നാറില്‍ പെരുമഴ; കടുത്ത തണുപ്പ്
Sunday, August 31, 2014 12:13 AM IST
മൂന്നാര്‍: കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാറില്‍ കനത്ത മഴ. ഒരാഴ്ച മഴയ്ക്കല്പം ശമനമുണ്ടായിരുന്നെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയാണു പെയ്തത്. വ്യാഴാഴ്ച ഒന്‍പതും വെള്ളിയാഴ്ച പതിനൊന്നും സെന്റിമീറ്റര്‍ മഴയാണു പെയ്തത്. താപനില കുറഞ്ഞതു മൂലം കഴിഞ്ഞ രണ്ടു ദിവസങ്ങളായി മൂന്നാര്‍ തണുത്തുവിറയ്ക്കുകയാണ്. ഏറ്റവും കൂടിയ താപനില 16 ഡിഗ്രി സെല്‍ഷസും കുറഞ്ഞ താപനില ആറ് ഡിഗ്രിയുമായിരുന്നു. മാട്ടുപ്പെട്ടി, കുണ്ടള, എല്ലപ്പെട്ടി പ്രദേശങ്ങളില്‍ ഈ സമയത്തു കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പെയ്യുന്ന ഏറ്റവും കനത്ത മഴയായിരുന്നു ലഭിച്ചത്.


മാട്ടുപ്പെട്ടി ഡാമില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെയ്ത മഴയില്‍ രണ്ടടിയോളം ഉയര്‍ന്ന് 123 അടിയില്‍ എത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 132 അടിയായിരുന്നു. കുണ്ടള ഡാമിലും വെള്ളം ഒഴുകിയെത്തുന്നുണ്ട്. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളില്‍നിന്നു വരുന്ന വെള്ളം പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയിലേക്കാണ് എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.