പുത്തന്‍ ആശയങ്ങളുടെ തോഴന്‍ എംജി യൂണിവേഴ്സിറ്റിയുടെ അമരത്തേക്ക്
Sunday, August 31, 2014 12:16 AM IST
കോട്ടയം: കഠിനാധ്വാനം കൈമുതലാക്കി സാധാരണമായ ജീവിത സാഹചര്യങ്ങളില്‍നിന്നു പടിപടിയായി വളര്‍ന്നു വൈസ് ചാന്‍സലറുടെ പദവിയിലെത്തുകയാണ് ഡോ. ബാബു സെബാസ്റ്യന്‍. പാലാ പൂവരണിയിലെ കാര്‍ഷിക പശ്ചാത്തലമുള്ള നടുവക്കുന്നേല്‍ കുടുംബത്തില്‍ പരേതനായ എന്‍.സി. സെബാസ്റ്യന്റെയും ത്രേസ്യാമ്മയുടെയും പുത്രനായ ബാബു സെബാസ്റ്യന്‍ അധ്യാപകന്‍, ഗവേഷകന്‍, പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചു.

കണ്ണാടിയുറുമ്പ് സെന്റ് ജോസഫ്സ്, ഇടമറ്റം കെടിജെഎം സ്കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം പാലാ സെന്റ് തോമസ് കോളജില്‍നിന്നു മലയാളം ബിരുദം കരസ്ഥമാക്കി. ചങ്ങനാശേരി എസ്ബി കോളജില്‍നിന്നു ബിരുദാനന്തര ബിരുദവും കേരള യൂണിവേഴ്സിറ്റിയില്‍നിന്നു ഡോക്ടറേറ്റും നേടി.

1982ലാണു പാലാ സെന്റ് തോമസ് കോളജ് മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകനായി അധ്യാപനം തുടങ്ങിയത്. 19 വര്‍ഷം അധ്യാപകനായും 17 വര്‍ഷം എംജി യൂണിവേഴ്സിറ്റിയുടെ റിസര്‍ച്ച് ഗൈഡായും പ്രവര്‍ത്തിച്ചു.

അധ്യാപന ജോലിയില്‍നിന്നു ഡെപ്യൂട്ടേഷനിലാണു സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്നോളജി ഡയറക്ടറായി പോയത്. ഡയറക്ടര്‍ എന്ന നിലയില്‍ വിദ്യാഭ്യാസരംഗത്തു ഒട്ടേറെ നൂതന ആശയങ്ങള്‍ ബാബു സെബാസ്റ്യന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നു. ഇ- ലേണിംഗ് എഡ്യൂക്കേഷന്‍ എന്ന അദ്ദേഹത്തിന്റെ പുതിയ ആശയം വിദ്യാഭ്യാസരംഗത്തു വലിയ മാറ്റങ്ങള്‍ക്കു വഴിതെളിച്ചു. ഇപ്പോള്‍ കെനിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഇ-എഡ്യൂക്കേഷന്റെ കണ്‍സള്‍ട്ടന്റു കൂടിയാണ്.


ഡോ. സുകുമാര്‍ അഴിക്കോടിനൊടൊപ്പം നവഭാരതവേദി എന്ന സാംസ്കാരിക സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കേരള യൂണിവേഴ്സിറ്റി അധ്യാപകന്‍ ഡോ.എന്‍. സാമിനു കീഴില്‍ സി.വി. രാമന്‍പിള്ളയുടെ കൃതികളെക്കുറിച്ചു നടത്തിയ ഗവേഷണത്തിനാണു ഡോക്ടറേറ്റ് ലഭിച്ചത്.

പാലാ സെന്റ് തോമസ് കോളജിനോടു ചേര്‍ന്നുള്ള സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ടിന്റെ ഓണററി ജോയിന്റ് ഡയറക്ടറാണ്. നേതൃത്വപാടവം, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളില്‍ നിരവധി പ്രഭാഷണങ്ങളും ക്ളാസുകളും നയിച്ചിട്ടുണ്ട്. സിസ്റര്‍ മേരി ബനീഞ്ഞ ഫൌണ്േടഷന്റെ കോ-ഓര്‍ഡിനേറ്ററാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.