അപ്രന്റീസ് ട്രെയിനികളെ തെരഞ്ഞെടുക്കും
Sunday, August 31, 2014 12:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുളള ഒഴിവുകളിലേക്കു ഗ്രാജ്വേറ്റ്/ ടെക്നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കും. ബിടെക് യോഗ്യതയുളളവര്‍ രാവിലെ ഒന്‍പതിനും ഡിപ്ളോമ യോഗ്യതയുളളവര്‍ ഉച്ചകഴിഞ്ഞ് രണ്ടിനും അതതു സെന്ററില്‍ ഹാജരാകണം.

ഡിഗ്രി വിഭാഗക്കാര്‍ സെപ്റ്റംബര്‍ 27നു രാവിലെ 10 മുതല്‍ കളമശേരി ആല്‍ബര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലും ഒക്ടോബര്‍ ഒന്‍പതിനു രാവിലെ 10 മുതല്‍ ഡിഗ്രി, ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ഡിപ്ളോമ വിഭാഗക്കാരും തിരുവനന്തപുരം കൈമനം വനിതാ പോളിടെക്നിക്കിലും നവംബര്‍ 15ന് രാവിലെ 10മുതല്‍ ഡിഗ്രി വിഭാഗക്കാരും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ഡിപ്ളോമ വിഭാഗക്കാരും കോഴിക്കോട് വെളളിമാടുകുന്ന് ജെഡിടി ഇസ്ലാം പോളിടെക്നിക്കിലും ഇന്റര്‍വ്യൂവിന് ഹാജരാകണം.


അപേക്ഷാഫോം എസ്ഡി സെന്ററിന്റെ സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങള്‍ സെപ്റ്റംബര്‍ 25ന് എന്നീ ംംം.റെരലിൃല.ീൃഴ, ംംം.മശമെ.മല.ശി സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 2556530.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.