ആരും രാജിവയ്ക്കേണ്ടതില്ലെന്നു കുഞ്ഞാലിക്കുട്ടി
ആരും രാജിവയ്ക്കേണ്ടതില്ലെന്നു  കുഞ്ഞാലിക്കുട്ടി
Sunday, August 31, 2014 11:29 PM IST
മലപ്പുറം: ടൈറ്റാനിയം അഴിമതി ക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രാജിവയ്ക്കേണ്ടതില്ലെന്നു വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കേസ് വരുമ്പോള്‍ മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന നിലപാടു ശരിയല്ലെന്നും അങ്ങനെയാണെങ്കില്‍ മന്ത്രിസഭയില്‍ ആരും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈറ്റാനിയം കേസില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും രാജിവയ്ക്കേണ്ട കാര്യമില്ല. ട്രേഡ് യൂണിയനുകളുടെയും നാട്ടുകാരുടെയും ആവശ്യം കണക്കിലെടുത്താണു പദ്ധതി കൊണ്ടുവന്നത്. അതൊരു നല്ല പദ്ധതിയാണ്. എല്‍ഡിഎഫ് സര്‍ക്കാരാണു മൂന്നു വര്‍ഷം പദ്ധതി കൈകാര്യം ചെയ്തത്.


യുഡിഎഫ് മന്ത്രിമാര്‍ക്കെതിരേയുള്ള അന്വേഷണത്തില്‍ വലിയ കാര്യമില്ല. അതേസമയം, അടിസ്ഥാനപരമായി പല പ്രശ്നങ്ങളും പദ്ധതിയിലുണ്ട്. അതു നടപ്പാക്കാന്‍ കഴിയാത്തതില്‍ എന്തോ പ്രശ്നമുണ്െടന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.