സഭയുടെ യുവജന ശുശ്രൂഷകള്‍ ഏകോപനത്തില്‍ മുന്നേറണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സഭയുടെ യുവജന ശുശ്രൂഷകള്‍ ഏകോപനത്തില്‍ മുന്നേറണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Sunday, August 31, 2014 12:21 AM IST
കൊച്ചി: സീറോ മലബാര്‍ സഭയുടെ യുവജന ശുശ്രൂഷകള്‍ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരേണ്ടതുണ്െടന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) പ്രവര്‍ത്തനങ്ങള്‍ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സീറോ മലബാര്‍ സഭയുടെ ശുശ്രൂഷകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ്. യുവജന പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കാലാനുസൃതമായി കൂടുതല്‍ ശക്തമാക്കി മുന്നേറണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. സീറോ മലബാര്‍ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്യന്‍, എസ്എംവൈഎം ഡയറക്ടര്‍ ഫാ. സെബാസ്റ്യന്‍ കൈപ്പന്‍പ്ളാക്കല്‍, പ്രസിഡന്റ് സിജോ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.


എസ്എംവൈഎം ഭാരവാഹികളായി ഫാ. സെബാസ്റ്യന്‍ കൈപ്പന്‍പ്ളാക്കല്‍ (ഡയറക്ടര്‍), സിജോ അമ്പാട്ട് (പ്രസിഡന്റ്), ഷിനോ മാത്യു, സൌമ്യ ടോമി (വൈസ് പ്രസിഡന്റുമാര്‍), ടിജോ ജോണ്‍ (ജനറല്‍ സെക്രട്ടറി), ലിബിന്‍ കുര്യാക്കോസ്, ജെറി പൌലോസ് (സെക്രട്ടറിമാര്‍), അനൂപ് മാത്യു (ട്രഷറര്‍), സിജോ ഡൊമിനിക്, ഡൊമിനിക് മാനുവല്‍ (കൌണ്‍സിലര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.