പാരാമെഡിക്കല്‍ കോഴ്സുകള്‍: സ്പോര്‍ട്സ് ക്വോട്ട പ്രവേശനം
Sunday, August 31, 2014 12:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലേക്കു ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ കോഴ്സുകളിലേക്കു കായിക താരങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കു സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട ഫോമില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റാറ്റ് കോപ്പി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍, തിരുവനന്തപുരം - 1 വിലാസത്തില്‍ സെപ്റ്റംബര്‍ രണ്ടിനുമുമ്പ് അപേക്ഷ സമര്‍പ്പിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രോസ്പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകള്‍ സ്പോര്‍ട്സ് ക്വോട്ടാ പ്രവേശനത്തിനും ബാധകമാണ്.


2012 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെയുളള കാലയളവില്‍ കുറഞ്ഞത് വിദ്യാഭ്യാസ ജില്ല/ഉപജില്ലാ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കലാണ് സ്പോര്‍ട്സ് ക്വോട്ടാ പ്രവേശനത്തിനുള്ള കുറഞ്ഞ കായികനേട്ടം. അപേക്ഷകര്‍ സ്പോര്‍ട്സ് നിലവാരം തെളിയിക്കുന്ന കുറഞ്ഞ കായികനേട്ടം മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപൂര്‍ണമായതും, നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായി അപേക്ഷ പരിഗണിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.