പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
Sunday, August 31, 2014 12:23 AM IST
തിരുവനന്തപുരം: താന്‍ അംഗമായിട്ടുള്ള ഗ്രാമപഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തുടര്‍ച്ചയായുള്ള മൂന്ന് മാസക്കാലയളവിലുള്ള യോഗങ്ങളില്‍ ഹാജരാകാതിരുന്ന ഗ്രാമപഞ്ചായത്ത് അംഗത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യനാക്കി. മലപ്പുറം ജില്ലയിലെ തണലൂര്‍ ഗ്രാമപഞ്ചായത്തംഗം എന്‍. മുജീബിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യത കല്‍പ്പിച്ചത്. തണലൂര്‍ ഗ്രാമപഞ്ചായത്തിലെ വോട്ടറായ എം.എം. അലി ഇതു സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.