ബാംഗളൂര്‍ക്കു പ്രീമിയം ട്രെയിന്‍
Sunday, August 31, 2014 11:31 PM IST
തിരുവനന്തപുരം: ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ദക്ഷിണ റെയില്‍വെയുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. സമയക്രമം നാളെയാണു നിലവില്‍വരുന്നത്.

പുതുതായി ആരംഭിക്കാന്‍ പോകുന്ന ട്രെയിനുകളുടെ സമയവും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ട്രെയിനുകള്‍ എന്നു മുതല്‍ സര്‍വീസ് നടത്തുമെന്ന കാര്യം അറിയിച്ചിട്ടില്ല. പുതിയ ട്രെയിനുകളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ചുവടെ.

പ്രീമിയം ട്രെയിനുകള്‍: 22658/ 22657 തിരുവനന്തപുരം-ബാംഗളൂര്‍ സിറ്റി ദ്വൈവാര എക്സ്പ്രസ്. വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഏഴിനാണു ട്രെയിന്‍ പുറപ്പെടുന്നത്. ബാംഗളൂര്‍-തിരുവനന്തപുരം എക്സ്പ്രസ് ശനി, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 8.20 നു പുറപ്പെടും. എറണാകുളം, കോയമ്പത്തൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ ട്രെയിനിനു സ്റോപ്പുണ്ട്.

മറ്റു ട്രെയിനുകളും പുറപ്പെടുന്ന സമയവും-

22653/ 22654 തിരുവനന്തപുരം-നിസാമുദീന്‍ പ്രതിവാര എക്സ്പ്രസ് (കോട്ടയം വഴി),— 22655/ 22656 തിരുവനന്തപുരം-നിസാമുദീന്‍ പ്രതിവാര എക്സ്പ്രസ് (ആലപ്പുഴ വഴി), 56715/56716 പുനലൂര്‍-കന്യാകുമാരി പ്രതിദിന പാസഞ്ചര്‍ എന്നീ പുതിയ ട്രെയിനുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ് അര്‍ധരാത്രി 12.30 നാണ് പുറപ്പെടുന്നത്. പുനലൂര്‍-കന്യാകുമാരി പ്രതിദിന പാസഞ്ചര്‍ ഉച്ചയ്ക്ക് 12.40 ന് പുറപ്പെടും.


15905 കന്യാകുമാരി-ദിബ്രുഗഡ് പ്രതിവാര ട്രെയിന്‍ ഇനി മുതല്‍ വ്യാഴാഴ്ചകളില്‍ രാത്രി 11 നാണ് കന്യാകുമാരിയില്‍നിന് പുറപ്പെടുക. നേരത്തെ ശനിയാഴ്ചകളിലാണ് ഈ ട്രെയിന്‍ പുറപ്പെട്ടിരുന്നത്. 6603 കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു ഇനി തിങ്കളാഴ്ചകളില്‍ സര്‍വീസ് നടത്തില്ല. നേരത്തെ ശനിയാഴ്ചയായിരുന്നു അവധി. 6603 ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു ശനിയാഴ്ചകളിലും 66310 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി) ചൊവ്വാഴ്ചകളിലും സര്‍വീസ് നടത്തില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.