മത്സ്യഗ്രാമങ്ങളുടെ വികസനത്തിന് 5.96 കോടി: മന്ത്രി കെ.ബാബു
മത്സ്യഗ്രാമങ്ങളുടെ വികസനത്തിന് 5.96 കോടി: മന്ത്രി കെ.ബാബു
Monday, September 1, 2014 12:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു മത്സ്യഗ്രാമങ്ങളുടെ സംയോജിത വികസനത്തിന് 5.96 കോടി രൂപ അനുവദിച്ചു ഭരണാനുമതി നല്‍കിയതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു. കൊല്ലം ജില്ലയിലെ ആലപ്പാട് (196.10 ലക്ഷം രൂപ), തെക്കുംഭാഗം/തേവലക്കര (199.69 ലക്ഷം രൂപ) തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി (201 ലക്ഷം രൂപ) മത്സ്യഗ്രാമങ്ങളുടെ വികസനത്തിനാണു തുക അനുവദിച്ചിരിക്കുന്നത്. ശുദ്ധജലവിതരണം, വൈദ്യുതീകരണം, ശൌചാലയങ്ങളുടെ നിര്‍മാണം, സോളാര്‍ ഹൈമാസ്റ് ലൈറ്റുകളുടെ സ്ഥാപനം, എന്നിവയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.