നഴ്സസ് യൂണിയന്‍ സംസ്ഥാന സമ്മേളനം
Monday, September 1, 2014 12:19 AM IST
കോട്ടയം: സര്‍ക്കാര്‍ നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിക്കണമെന്നു ഗവണ്‍മെന്റ് നഴ്സസ് യൂണിയന്‍ സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി യു. അനില (പ്രസിഡന്റ്), ഗൌരി, ജാസ്മിന്‍ മെഹ്മൂദ്, സെലിനാമ്മ ഇമ്മാനുവല്‍ (വൈസ്പ്രസിഡന്റുമാര്‍) കെ.എസ്. സന്തോഷ് (ജനറല്‍ സെക്രട്ടറി), ടി.കെ. അരുണ, സുശീലാ അഗസ്റ്റിന്‍, വി.കെ. അമ്പിളി (സെക്രട്ടറിമാര്‍), ശൈലകുമാരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യൂണി ഫോം അലവന്‍സ് 10000 രൂപയാക്കുക, ത്രീ ഷിഫ്റ്റ് സമ്പ്രദായം പ്രാവര്‍ത്തികമാക്കുക, 50 വയസിനു മുകളിലുള്ളവരെ രാത്രി ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.