ബാങ്കില്‍ മോഷണശ്രമം: നാലംഗ സംഘം പോലീസ് പിടിയില്‍ ഒന്നാംപ്രതി ഓടിരക്ഷപെട്ടു
Monday, September 1, 2014 12:21 AM IST
അടിമാലി: സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെള്ളത്തൂവല്‍ ശാഖയില്‍ കഴിഞ്ഞദിവസം മോഷണംനടത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തിലെ നാലുപേരെ പോലീസ് അറസ്റു ചെയ്തു. കോതമംഗലം വാരപ്പെട്ടി കക്കാട്ടൂര്‍കവല കുന്നുംപുറത്ത് രതീഷ് (27), അടിമാലി തോട്ടുവയല്‍ ജോബി(20), ചോറ്റാനിക്കര കാരിക്കോട് കടമാട്ട് സന്തോഷ് (27), മുളന്തുരുത്തി കരോട്ട് കുരിശുഭാഗം ഇടപ്പങ്ങാട്ടില്‍ വര്‍ഗീസ് (ഷനില്‍ -33) എന്നിവരെയാണ് അറസ്റുചെയ്തത്. ഇവര്‍ മോഷണത്തിന് ഉപയോഗിച്ച ടെമ്പോട്രാവലറും പോലീസ് കസ്റഡിയിലെടുത്തു.


കേസിന്റെ സൂത്രധാരനും ഒന്നാംപ്രതിയുമായ കമ്പിളികണ്ടം ആന്തിയാട്ട് അരുണ്‍ (23) പോലീസിനെ കബളിപ്പിച്ചു മുങ്ങി. കഴിഞ്ഞ 25-നു പുലര്‍ച്ചെ ഒന്നോടെയാണു സംഘം ബാങ്കില്‍ കവര്‍ച്ചാശ്രമംനടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.