വീട്ടമ്മ വെട്ടേറ്റു മരിച്ച സംഭവം: യുവതി അറസ്റില്‍
വീട്ടമ്മ വെട്ടേറ്റു മരിച്ച സംഭവം: യുവതി അറസ്റില്‍
Monday, September 1, 2014 12:06 AM IST
വടക്കാഞ്ചേരി: കുളക്കടവില്‍ വീട്ടമ്മ വെട്ടേറ്റു മരിച്ച കേസിലെ പ്രതിയെ അറസ്റ് ചെയ്തു. കേച്ചേരി വേലൂര്‍ കിരാലൂര്‍ പാറേങ്ങാട്ടുപടി ദിവാകരന്റെ ഭാര്യ ബിന്ദു(33)വാണ് അറസ്റിലായത്.

ജൂലൈ 31നു രാവിലെ പത്തേമുക്കാലോടെയാണു പാര്‍ളിക്കാട് കോട്ടക്കുന്ന് കോളനി പാറേങ്ങാട്ടുപടി വീട്ടില്‍ സുരേന്ദ്രന്റെ ഭാര്യ ഗിരിജ(36)യെ വീടിനടുത്തുള്ള കുളക്കടവില്‍ മരിച്ച നിലയില്‍ കണ്െടത്തിയത്. ഗിരിജയ്ക്കൊപ്പം കുളക്കരയിലുണ്ടായിരുന്ന ബുദ്ധിന്യൂനതയുള്ള കുട്ടിയുടെ കരച്ചില്‍ കേട്ടാണു അയല്‍വാസികള്‍ കൊലപാതക വിവരം അറിഞ്ഞത്. പ്രഥമദൃഷ്ട്യാ മൃതദേഹത്തില്‍ പരിക്കുകള്‍ കാണാത്തതിനെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. കൂടുതല്‍ പരിശോധനയിലാണു കഴുത്തിനു പിറകിലും ഇടുപ്പിലും വെട്ടേറ്റതായി കണ്െടത്തിയത്. തുടര്‍ന്നു ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍ ഐപിഎസ്, വടക്കാഞ്ചേരി സിഐ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ നിയോഗിച്ച ഷാഡോ പോലീസ് സംഘമാണു സിനിമാക്കഥയെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഗിരിജയുമായി ബിന്ദുവിന്റെ ഭര്‍ത്താവിനുണ്ടായിരുന്ന അവിഹിതബന്ധമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു ജില്ലാ പോലീസ് മേധാവി വടക്കാഞ്ചേരി സിഐ ഓഫീസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

അവിഹിതബന്ധത്തെക്കുറിച്ചു പല പ്പോഴും ബിന്ദു ഭര്‍ത്താവിനോടും ഗിരിജയോടും വഴക്കുണ്ടാക്കാറുണ്ടായിരുന്നുവത്രേ. നേരത്തേ ഗിരിജയുടെ വീടിനടുത്തു താമസിച്ചിരുന്ന ബിന്ദുവും കുടുംബവും അഞ്ചുവര്‍ഷമായി വേലൂര്‍ കിരാലൂരിലാണു താമസം. കൊലപാതകമുണ്ടായതിനു തലേദിവസം ബിന്ദു ഭര്‍ത്താവുമായി വഴക്കിട്ടിരുന്നു. സംഭവദിവസം ബിന്ദുവിന്റെ ഭര്‍ത്താവിനെ വീട്ടില്‍നിന്നു കുറച്ചുസമയത്തേക്കു കാണാതാവുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു സംശയമുണ്ടായതാണു ബിന്ദുവിനെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്. വീടിനടുത്തുനിന്ന് ഓട്ടോ വിളിച്ച ബിന്ദു, ഗിരിജയുടെ വീട്ടിലേക്കു പോകുന്നതിനിടെയാണു ഇവര്‍ കുളക്കടവില്‍നിന്നു വസ്ത്രം കഴുകുന്നതു കണ്ടത്. തുടര്‍ന്ന് അവിടെ ഇറങ്ങിയ ബിന്ദു കുളക്കടവിലെത്തുകയും കൈയില്‍ കരുതിയിരുന്ന വെട്ടുകത്തികൊണ്ടു ഗിരിജയുടെ കഴുത്തിനും ഇടുപ്പിനും വെട്ടുകയുമായിരുന്നു. ഇതിനുശേഷം വെട്ടുകത്തി സമീപത്തെ പറമ്പിലേക്കു വലിച്ചെറിഞ്ഞു കുളത്തിനു താഴെയുള്ള പാടം വഴി മറുകര കയറി ഓട്ടോറിക്ഷയില്‍ത്തന്നെ തിരിച്ചുപോയി. പിന്നീടു വേലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സയ്ക്കെത്തിയതായുള്ള രേഖയുണ്ടാക്കി. ഉച്ചയ്ക്കു ശേഷം കൂലിപ്പണിക്കും പോയി.


ആദ്യഘട്ടത്തില്‍ ബിന്ദുവിനെ ചോദ്യംചെയ്തെങ്കിലും ആശുപത്രി രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്നു പോലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു. കൂടുതല്‍ വിശദമായി നടത്തിയ അന്വേഷണത്തിലാണു ബിന്ദു അറസ്റിലായത്. കൊലപാതകത്തിനു ശേഷം ബിന്ദു പാടംവഴി നടന്നുപോകുന്നതു കണ്ട സമീപവാസിയുടെ മൊഴിയും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൊക്കേറ്റു ചെയ്തുള്ള അന്വേഷണവുമാണു കുടുക്കായി മാറിയത്. കൊലപാതകത്തിനു സാക്ഷിയായ ഗിരിജയുടെ മകനും ബിന്ദുവിനെ തിരിച്ചറിഞ്ഞു.

കുന്നംകുളം ഡിവൈഎസ്പി ടി.സി. വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ വടക്കാഞ്ചേരി സിഐ എ. വിപിന്‍ദാസ്, ഷാഡോ പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് അഷറഫ്, ഹബീബ്, വടക്കാഞ്ചേരി സ്റേഷനിലെ ആനന്ദന്‍, രാജു, രാജേഷ്, ഷാഹുല്‍ ഹമീദ്, പ്രഭാത് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്ചെയ്തത്. കുളക്കടവില്‍ നടന്ന തെളിവെടുപ്പിനുശേഷം ബിന്ദുവിനെ കോടതിയില്‍ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.