ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കു പോലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശം
Monday, September 1, 2014 12:06 AM IST
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലകള്‍ക്കു പോലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. യുവമോര്‍ച്ചയുടെ സമര ത്തെത്തുടര്‍ന്നു ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്കു നേരേ പലയിടത്തും അക്രമം നടക്കുന്ന സാഹചര്യത്തിലാണു നടപടി.

ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ക്കു നേരേയുള്ള അക്രമം തടയാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന ബിവറജേസ് കോര്‍പറേഷന്‍ എംഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണു നടപടിയെന്നു പോലീസ് അറിയിച്ചു. അത്തം മുതല്‍ ചതയം വരെയുള്ള ഓണനാളുകളില്‍ ബിവറേജസ് കോര്‍പറേഷന്‍ വഴിയുള്ള മദ്യവിപണനം തടയുമെന്നു പറഞ്ഞു യുവമോര്‍ച്ച നടത്തുന്ന സമ രത്തെത്തുടര്‍ന്നു പലയിടങ്ങളിലും അക്രമം നടന്നിരുന്നു.


ഇന്നലെ രാവിലെ തിരുവനന്തപുരം നഗരത്തില്‍ ബേക്കറി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റിനു മുന്നില്‍ കരിഓയില്‍ ഒഴിച്ച സംഭവവുമുണ്ടായി. മദ്യവില്പനശാല തുറക്കുന്നതിനു മുമ്പാണു കരിഓയില്‍ ഒഴിച്ചത്.

ചിലയിടങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മദ്യവില്പന ശാലകളിലേക്കു തള്ളിക്കയാന്‍ ശ്രമിച്ചതിനെ ത്തുടര്‍ന്നു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.