എംജി വിസിയായി ഡോ. ബാബു സെബാസ്റ്യന്‍ ചുമതലയേറ്റു
എംജി വിസിയായി  ഡോ. ബാബു സെബാസ്റ്യന്‍  ചുമതലയേറ്റു
Tuesday, September 2, 2014 12:22 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്നോളജിയുടെയും വിക്ടേഴ്സ് ചാനലിന്റെയും ഡയറക്ടറും ഐടി അറ്റ് സ്കൂളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ബാബു സെബാസ്റ്യന്‍ ഇന്നലെ രാവിലെ ചുമതലയേറ്റു.

യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയ അദ്ദേ ഹത്തെ പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, സിന്‍ഡിക്കറ്റംഗങ്ങളായ പ്രഫ. സി.വി. തോമസ്, പ്രഫ. സി.ഐ. അബ്ദുള്‍ റഹ്മാന്‍, ഡോ. എന്‍. ജയകുമാര്‍, ജോര്‍ജ് വര്‍ഗീസ്, പ്രഫ. സണ്ണി കെ. ജോര്‍ജ്, പ്രഫ. സി.എച്ച്. അബ്ദുള്‍ ലത്തീഫ്, ഡോ. കെ.എസ്. ഇന്ദു, പ്രഫ. ടി.വി. തുളസീധരന്‍, പ്രഫ.ആര്‍. വിജയകുമാര്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ, ഫിനാന്‍സ് ഓഫീസര്‍ ഏബ്രഹാം ജെ. പുതുമന, സെനറ്റംഗങ്ങളായ ജോജോ ജോര്‍ജ്, സജു മാത്യു, ഡോ.കെ.സി. ഗോപകുമാര്‍, ഡോ. സി.ആര്‍. ഹരിലക്ഷ്മീന്ദ്രകുമാര്‍, സണ്ണി മാത്യു, അധ്യാപക, സ്റാഫ്, വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തുടങ്ങി യവര്‍ ചേര്‍ന്നു സ്വീകരിച്ചു.


ചാര്‍ജെടുത്തശേഷം ഔദ്യോഗിക രേഖകളിലും ബിരുദ സര്‍ട്ടിഫിക്കറ്റിലും അദ്ദേഹം ഒപ്പിട്ടു. തുടര്‍ന്ന് ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തേക്കു പോയ വിസി വ്യാഴാഴ്ച ഓഫീസിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.