മിസ് കേരള മത്സരം നാളെ ആലപ്പുഴയില്‍
മിസ് കേരള മത്സരം നാളെ ആലപ്പുഴയില്‍
Tuesday, September 2, 2014 12:23 AM IST
കൊച്ചി: റിലയന്‍സ് ട്രെന്‍ഡ്സ് സംഘടിപ്പിക്കുന്ന 15-ാമത് മിസ് കേരള മത്സരം നാളെ ആലപ്പുഴ കെയിംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 22 മത്സരാര്‍ഥികളാണു ഫൈനല്‍ റൌണ്ടിലെത്തിയിരിക്കുന്നത്. ബ്ളാക്ക് ഗൌണ്‍ റൌണ്ട്, ഡിസൈനര്‍ നൈറ്റ് സാരി റൌണ്ട്, കേരള സാരികൊണ്ടുള്ള ലെഹംഗ റൌണ്ട് എന്നിങ്ങനെ മൂന്നു റൌണ്ടുകളുണ്ടായിരിക്കും. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ഒഡിഷനുകളോടെയാണ് ഈ വര്‍ഷത്തെ മത്സരത്തിനു തുടക്കമായത്.

മുഖ്യകിരീടത്തിനു പുറമേ മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഐ, മിസ് ടാലന്റഡ്, മിസ് ഫോട്ടോജെനിക്, മിസ് കണ്‍ജീനിയാലിറ്റി, മിസ് സെന്‍ഷ്വാലിറ്റി, മിസ് വിവേഷ്യസ്, മിസ് പെര്‍ഫെക്ട് ടെന്‍, മിസ് സോഷ്യല്‍ മീഡിയ തുടങ്ങിയ പട്ടങ്ങള്‍ക്കായും മത്സരമുണ്ടായിരിക്കും. സ്റൈലിസ്റും ട്രെയിനറുമായ പ്രതിമ ബാനര്‍ജി, ഫാഷന്‍ കൊറിയോഗ്രാഫര്‍ ഉഷ രാജേഷ് നായര്‍, മുരളി മേനോന്‍, നുതാന്‍ മനോഹര്‍, ഫാഷന്‍ ഡിസൈനറായ അസ്ലം ഖാന്‍ എന്നിവരാണു മത്സരാര്‍ഥികള്‍ക്കു പരിശീലനം നല്‍കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.