പാമോയില്‍ കേസ്: ഏത് അന്വേഷണവും നേരിടാന്‍ തയാറെന്നു മുഖ്യമന്ത്രി
പാമോയില്‍ കേസ്:  ഏത് അന്വേഷണവും നേരിടാന്‍ തയാറെന്നു മുഖ്യമന്ത്രി
Tuesday, September 2, 2014 12:24 AM IST
കോഴിക്കോട്: പാമോയില്‍ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ 22 വര്‍ഷ മായി തനിക്കെതിരെ ഒരു തെളിവുപോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാലയളവില്‍ പത്തു വര്‍ഷം ഭരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അവര്‍ അന്വേഷിച്ചിട്ടു തന്നെ പ്രതിചേര്‍ക്കാന്‍പോലും ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ എങ്ങനെ പാമോയില്‍ കേസില്‍ സ്വതന്ത്ര അന്വേഷണം നടക്കുമെന്നും കേസ് സിബിഐ അടക്കമുള്ള ഏതെങ്കിലും സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിച്ചുകൂടേയെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


കേസ് രാഷ്ട്രീയ പ്രേരിതമാണ്. പാമോയില്‍ ഇടപാടിലൂടെ സംസ്ഥാന സര്‍ക്കാരിനു ഒരു നഷ്ടവും ഉണ്ടായിട്ടില്ല. കേസില്‍ തന്നെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നു ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. തെളിവില്ലാത്തതിനാല്‍ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയ ശേഷമാണു കേസ് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.