പി. സദാശിവം ഗവര്‍ണറാകുന്നതു തടയണമെന്നു പ്രമേയം
പി. സദാശിവം ഗവര്‍ണറാകുന്നതു തടയണമെന്നു പ്രമേയം
Tuesday, September 2, 2014 12:24 AM IST
കൊച്ചി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസ് പി. സദാശിവം ഗവര്‍ണറാകുന്നതു തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷനില്‍ പ്രമേയം അവതരിപ്പിക്കും. ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബാബു പോള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം നാളെ അസോസിയേഷന്‍ പരിഗണിക്കും.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസ് പി. സദാശിവം ഗവര്‍ണറാകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും തടയുന്നതിനു രാഷ്ട്രപതി തീരുമാനം എടുക്കണമെന്നും അസോസിയേഷന്റെ പ്രമേയം ആവശ്യപ്പെടുന്നു. കേരള ഗവര്‍ണറായി പി. സദാശിവത്തെ നിയമിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതു നിയമവിരുദ്ധമാണെന്നാണു പ്രമേയത്തില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.