ഓണക്കോടി
ഓണക്കോടി
Tuesday, September 2, 2014 12:24 AM IST
എസ്. മഞ്ജുളാദേവി

ഓണക്കോടി എന്നത് ഇന്ന് ഓണത്തിന്റെ പര്യായമായിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. ഓണക്കോടി ഇല്ലാതെ ഓണത്തെക്കുറിച്ചു ചിന്തിക്കാന്‍ തന്നെ മലയാളിക്കു കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. കേരളം മുഴുവന്‍ ഓണാഘോഷത്തിന്റെ ആഹ്ളാദവും ആരവവും നിറയ്ക്കുന്നത് ഓണവിപണികളായി മാറുകയാണ്. വഴിയോരക്കച്ചവടം, വിവിധ ഓണംമേളകള്‍, വന്‍കിട ഓണവിപണികള്‍ എല്ലാം ഓണക്കോടിയുടെ വന്‍ശേഖരമാകുന്നു.

മഹാബലി മലയാളക്കരയ്ക്കു സമ്മാനിച്ച സമ്പന്നമായ ഒരു ഇന്നലെയിലേക്കു മടങ്ങുന്ന മലയാളികള്‍ പുതുവസ്ത്രമിട്ടു മാത്രമേ മാവേലിത്തമ്പുരാനെ സ്വീകരിക്കൂ. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്തു കുടുംബത്തിലെ കാരണവര്‍ കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും ഓണക്കോടി നല്കിയിരുന്നു. ഇന്നു കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓണക്കോടി നല്കുന്ന പതിവുണ്ട്. സ്നേഹസമൃദ്ധിയുടെ പ്രതീകം കൂടിയാണ് ഓണക്കാലം. ഓണക്കോടി ഉടുത്തുവേണം തിരുവോണസദ്യ ഉണ്ണാന്‍. കുട്ടികള്‍ക്കു മഞ്ഞക്കോടി സമ്മാനിക്കുന്ന ആചാരവും ഇന്നും നഷ്ടപ്പെട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.