കോട്ടയം: വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും നിയമനാഗീകാരവും ശമ്പളവും ലഭിക്കാതെ ദുരിതപ്പെടുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം കളക്ടറേറ്റിന് മുന്നില്‍ ആരംഭിച്ചു. കേരള നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിലാണ് സമരം. ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ അംഗം പ്രഫ. ലോപ്പസ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സജി മഞ്ഞക്കടമ്പില്‍, ജോസ്മോന്മുണ്ടയ്ക്കല്, നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്സ് ഫ്രണ്ട് സെക്രട്ടറി ബിജു സെബാസ്റ്യന്‍, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ പി.രാധാകൃഷ്ണകുറുപ്പ്, ജോര്‍ജുകുട്ടി ജേക്കബ്, പെണ്ണമ്മ തോമസ്, ടി.എം. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
2013-14 അധ്യയന വര്‍ഷം മുതല്‍ ദിവസ വേതനത്തില്‍ നിയമിതരായവരുടെ ശമ്പളം അനുവദിക്കുക, 2010-11 ലെതസ്തിക നിര്‍ണയം അനുസരിച്ചു 2012-13 മുതല്‍ നിയമിതരായവര്‍ക്കു നിയമനാംഗീകാരവും ശമ്പളവും അനുവദിക്കുക, ആര്‍ടിഇ ആക്ട് പ്രകാരമുള്ള അനുപാതം നടപ്പിലാക്കുക, സ്പെഷലിസ്റ് അധ്യാപകരുടെ തസ്തിക സംരക്ഷിച്ചു നിയമനങ്ങള്‍ അംഗീകരിക്കുക, അനധ്യാപക തസ്തികകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു അധ്യാപകര്‍ സത്യഗ്രഹം നടത്തുന്നത്.ഭാരവാഹികളായ ടോബിന് കെ. അലക്സ്, ജോജോ മണ്ണൂര്‍, ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ സമരപരിപാടിക്കു നേതൃത്വം നല്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.