കേരള കോണ്‍ഗ്രസ്-എമ്മിനു യംഗ് ബ്രിഗേഡിയര്‍ വിംഗ്
Tuesday, September 2, 2014 12:32 AM IST
കോട്ടയം: കേരള കോണ്‍ഗ്രസിന് അത്യാധുനിക പരിശീലനം നേടിയ സ്വന്തം യൂത്ത് കമാന്‍ഡോ വിഭാഗം. കേരള യംഗ് ബ്രിഗേഡിയര്‍ വിംഗ് ആണു പാര്‍ട്ടിക്കു കേഡര്‍ സ്വഭാവമുള്ള മുഖം ഒരുക്കുന്നത്. സേനയുടെ ആദ്യ പാസിംഗ് ഔട്ട് പരേഡ് ഇന്നലെ നടന്നു. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി സല്യൂട്ട് സ്വീകരിച്ചു.

കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ തോമസ് ഉണ്ണിയാടനാണ് ഈ ആശയം പാര്‍ട്ടിയില്‍ അവതരിപ്പിച്ചതും യൂത്ത് വിഭാഗത്തെ തെരഞ്ഞെടുത്തു പരിശീലിപ്പിച്ചതും. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍നിന്നുള്ളവരാണ് ആദ്യസംഘത്തില്‍ ഉള്ളത്.


ആറുമാസമായിരുന്നു പരിശീലനം, കുങ്ഫു, തായ്ക്വൊണ്േടാ, നീന്തല്‍, ബോക്സിംഗ്, കമാന്‍ഡോ ഡ്രൈവിംഗ്, സൈബര്‍ ക്രൈസ് എന്നിവയില്‍ കൂടുതല്‍ പരിശീലനം നല്‍കും. കേരളത്തിനു പുറത്താണു രണ്ടാംഘട്ട പരിശീലനം. കേന്ദ്രസേനകളില്‍നിന്നു വിരമിച്ചവര്‍ പരിശീലനത്തിനു നേതൃത്വം വഹിക്കും.

പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗ ത്തിനു മുന്നോടിയായാണു പാസിംഗ് ഔട്ട് പരേഡ് നടന്നത്. മന്ത്രി പി.ജെ. ജോസഫ്, പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എംഎല്‍എ, ജോസ് കെ. മാണി എംപി, ജോയ് ഏബ്രഹാം എംപി, തോമസ് ഉണ്ണിയാടന്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.