കേരള കോണ്‍ഗ്രസ്- എം സുവര്‍ണജൂബിലി സമാപനം ഒക്ടോബര്‍ ഒന്‍പതിന്
Tuesday, September 2, 2014 12:32 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ്-എം സുവര്‍ണ ജൂബിലി ആഘോ ഷ സമാപനം ഒക്ടോബര്‍ ഒന്‍പതിന് കോട്ടയത്തു നടത്താന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 50 പേരുടെ സമൂഹവിവാഹം നടത്തും.

യൂത്ത് ഫ്രണ്ട് സംസ്ഥാന സമ്മേളനം 30നു കോട്ടയത്തും കെടിയുസി-എം സംസ്ഥാന സമ്മേളനം 27നു കൊല്ലത്തും അധ്യാപക സമ്മേളനം 28നു തൊടുപുഴയിലും നടത്തും.
യൂത്ത് ഫ്രണ്ട് സമ്മേളനത്തില്‍ പോലീസ് പരേഡ് മൈതാനത്തുനിന്നു തിരുനക്കരയിലേക്കു പ്രകട നവുമുണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.