ഇന്നു ഹര്‍ത്താല്‍; പരീക്ഷകള്‍ മാറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Tuesday, September 2, 2014 12:14 AM IST
കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആര്‍എസ്എസ് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാഹിയിലും ഇന്നു ഹര്‍ത്താലിന് ആഹ്വാനമുണ്ട്.

സംസ്ഥാനത്തു പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

ഇന്നു നടത്താനിരുന്ന പ്ളസ്ടു വരെയുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. എസ്എസ്എല്‍സി തുല്യതാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പത്താം ക്ളാസ് വരെയുള്ള പരീക്ഷകള്‍ ഓണം അവധിക്കു ശേഷമായിരിക്കും നടക്കുക. മാറ്റിവച്ച കഴിഞ്ഞ 26ലെ പരീക്ഷയും ഓണം കഴിഞ്ഞു നടത്തും. തീയതി പിന്നീട് അറിയിക്കും. മാറ്റിവച്ച ഇന്നത്തെ പ്ളസ്ടു പരീക്ഷകള്‍ നാലിനു രാവിലെ നടക്കും. മാഹിയില്‍ ഇന്നു നടത്താനിരുന്ന സ്കൂള്‍ പരീക്ഷകളും മാറ്റിവച്ചു. ഓണം അവധിക്കു ശേഷമായിരിക്കും മാഹിയില്‍ മാറ്റിവച്ച പരീക്ഷകള്‍ നടത്തുക.


വാഴ്സിറ്റി പരീക്ഷകള്‍ മാറ്റി

എംജി, കേരള, കാലിക്കറ്റ,് കണ്ണൂര്‍ വാഴ്സിറ്റികളുടെ ഇന്നു നടത്താന്‍ നിശ്ചയിച്ച പ്രായോഗിക പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.

പിഎസ്സി പരീക്ഷകള്‍ക്കു മാറ്റമില്ല

തിരുവനന്തപുരം: പിഎസ്സി ഇന്നു നടത്താന്‍ തീരുമാനിച്ചിരിക്കുന്ന പരീക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.