മൌണ്ട് സിയോന്‍ മെഡിക്കല്‍ കോളജ് ഉദ്ഘാടനം നാളെ
Tuesday, September 2, 2014 12:33 AM IST
പത്തനംതിട്ട: അടൂര്‍ മൌണ്ട് സിയോന്‍ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4.30നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്നു മൌണ്ട് സിയോന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഏബ്രഹാം കലമണ്ണില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ദന്തല്‍ കോളജ് ശിലാസ്ഥാപനം രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യനും മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ളോക്ക് ഉദ്ഘാടനം മന്ത്രി കെ.എം. മാണിയും മെഡിക്കല്‍ കോളജ് ആശുപത്രി ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫും നഴ്സിംഗ് കോളജ് ഉദ്ഘാടനം പി.കെ. അബ്ദുറബും ഫാര്‍മസി കോളജ് ഉദ്ഘാടനം ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്തയും നിര്‍വഹിക്കും. സമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംപിമാരായ ആന്റോ ആന്റണി, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ മുഖ്യപ്രഭാഷണവും മെത്രാപ്പോലീത്തമാരായ ഡോ.സഖറിയാസ് മാര്‍ അപ്രേം, യൂഹാനോന്‍ മാര്‍ ക്രിസോസ്റം, മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണവും നടത്തും. എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, കെ.ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, മാത്യു ടി.തോമസ്, വിവിധ രാഷ്ട്രീയ കക്ഷി സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.


മൌണ്ട് സിയോന്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റിന്റെ കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളജില്‍ 300 കിടക്കകളുടെ സൌകര്യങ്ങളാണു പ്രാഥമികമായി ഒരുക്കിയിട്ടുള്ളത്. ആദ്യ എംബിബിഎസ് ബാച്ചില്‍ 100 കുട്ടികള്‍ക്കു പ്രവേശനം നല്‍കി. ഇതില്‍ 50 സീറ്റുകള്‍ മെറിറ്റ് സീറ്റാണ്. പത്രസമ്മേളനത്തില്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ പ്രഫ.ഡി.കെ. ജോണും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.