എല്‍ഐസിക്കു പുതിയ പദ്ധതി
Tuesday, September 2, 2014 12:34 AM IST
കോട്ടയം: എല്‍ഐസിയുടെ 58-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതി അവതരിപ്പിക്കുന്നു. ജീവന്‍ ശകുന്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ നിശ്ചിതമായ മെച്യൂരിറ്റിയോടു കൂടിയുള്ള മണിബാക് പോളിസിയാണു വിഭാവനം ചെയ്തിരിക്കുന്നത്. ഒറ്റത്തവണ നിക്ഷേപമാണിതിന്റെ പ്രത്യേകത. അടവുതുകയുടെ പത്തിരട്ടി മരണാനന്തര ആനൂകൂല്യം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

90 ദിവസം മാത്രമേ പോളിസി വില്പന ഉണ്ടാവൂ. ആഘോഷപരിപാടികളുടെ ഭാഗമായി 15 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സൌജന്യ വൈദ്യപരിശോധനാ ക്യാമ്പുകള്‍, നേത്രചികിത്സാ ക്യാമ്പുകള്‍, വിവിധ സ്കൂളുകള്‍ക്ക് സ്റുഡന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ്, പഠനമികവ് തെളിയിക്കുന്ന 600 കുട്ടികള്‍ക്ക് ട്രോഫികള്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒപ്പം വൃക്ഷത്തൈ വിതരണ കാമ്പയിനും സംഘടിപ്പിക്കും. മുടങ്ങിയ പോളിസികള്‍ നിബന്ധനയ്ക്കു വിധേയമായി പലിശ ഇളവോടെ പുതുക്കാനും അവസരമൊരുക്കുമെന്നു അധികൃതര്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ആര്‍. രാമകൃഷ്ണന്‍, പി.വി. ശശീന്ദ്രന്‍, എ. മീനാക്ഷിനാഥന്‍, അലക്സ് കാവാലം എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.