മാര്‍ക്കറ്റ് ഫെഡ് റബര്‍സംഭരണം പുനരാരംഭിച്ചു
മാര്‍ക്കറ്റ് ഫെഡ് റബര്‍സംഭരണം പുനരാരംഭിച്ചു
Tuesday, September 2, 2014 12:35 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില പ്രകാരമുള്ള റബര്‍ സംഭരണം മാര്‍ക്കറ്റ് ഫെഡ് പുനരാരംഭിച്ചു. ആദ്യദിവസം കര്‍ഷകരില്‍നിന്ന് 16112 കിലോ റബര്‍ സംഭരിച്ചു. ആര്‍എസ്എസ്-4 കിലോയ്ക്ക് 129.50 രൂപ നിരക്കിലും ആര്‍എസ്എസ്-5 കിലോയ്ക്ക് 126.50 രൂപ നിരക്കിലുമാണ് ഇന്നലെ സംഭരിച്ചത്. ഇന്നലെ കച്ചവടക്കാര്‍ കര്‍ഷകരില്‍നിന്നു വാങ്ങിയ റബറിന്റെ വില സംഭരണ വിലയേക്കാള്‍ അഞ്ച് രൂപയോളം കുറവായിരുന്നു. വരും ദിവസങ്ങളില്‍ സംഭരണം ഊര്‍ജിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.


അതിനാല്‍ കര്‍ഷകര്‍ അടുത്തുള്ള മാര്‍ക്കറ്റിംഗ് സൊസൈറ്റികളുമായി ബന്ധപ്പെടണമെന്നു മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.സെടുക്കാന്‍ നിര്‍ബന്ധിത രായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.