ഓണം: സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും
ഓണം: സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും
Tuesday, September 2, 2014 12:36 AM IST
തിരുവനന്തപുരം: ഓണം പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തു ഹൈദരാബാദ്- കൊച്ചുവേളി-ഹൈദരാബാദ് സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നു റെയില്‍വേ അറിയിച്ചു.

അഞ്ചിന് ഉച്ചകഴിഞ്ഞ് 3.55 ന് ഹൈദരാബാദില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഏഴിന് അര്‍ധരാത്രി 12.20ന് കൊച്ചുവേളിയിലെത്തിച്ചേരും. ഏഴിന് രാത്രി 8.25 ന് കൊച്ചുവേളിയില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഒന്‍പതിനു പുലര്‍ച്ചെ നാലിനു ഹൈദരാബാദില്‍ എത്തിച്ചേരും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റോപ്പുണ്ടായിരിക്കും. ഇന്നു മുതല്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം.

ഇതിനു പുറമെ മൂന്ന്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ സ്പെഷല്‍ ട്രെയിനുകളില്‍ ബര്‍ത്തുകള്‍ ഒഴിവുള്ളതായും റെയില്‍വേ അറിയിച്ചു.


അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം- ബാംഗളൂര്‍ പ്രീമിയം സ്പെഷല്‍ ട്രെയിനുകളിലെ എല്ലാ ക്ളാസിലേക്കും സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നതിന് ഐആര്‍സിടിസി വെബ്സൈറ്റ് ഉപയോഗപ്പെടുത്തണം.

എട്ടിനു പുലര്‍ച്ചെ രണ്ടിനു പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ചെന്നൈ സ്പെഷല്‍ ട്രെയിന്‍ റദ്ദാക്കി. പകരം എട്ടിന് ഉച്ചയ്ക്ക് രണ്ടിനു തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കു പ്രീമിയം സൂപ്പര്‍ഫാസ്റ് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം ടൌണ്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനിനു സ്റോപ്പുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.