എന്‍. അനന്തകൃഷ്ണന്‍ പ്രസിഡന്റ്, എസ്. ഹനീഫാ റാവുത്തര്‍ ജനറല്‍ സെക്രട്ടറി
എന്‍. അനന്തകൃഷ്ണന്‍ പ്രസിഡന്റ്, എസ്. ഹനീഫാ റാവുത്തര്‍ ജനറല്‍ സെക്രട്ടറി
Tuesday, September 2, 2014 12:38 AM IST
കോട്ടയം: നിര്‍ധനരായ വയോജനങ്ങള്‍ക്കു ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്താന്‍ സെസ് ഏര്‍പ്പെടുത്തി ഇന്‍ഷ്വറന്‍സ് പദ്ധതിക്കു രൂപം നല്‍കണമെന്നു സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൌണ്‍സില്‍. മറ്റു പെന്‍ഷനുകള്‍ ലഭിക്കാത്ത വയോജനങ്ങള്‍ക്കു പ്രതിമാസം കുറഞ്ഞത് 2000 രൂപ അനുവദിക്കുക, വൃദ്ധജനങ്ങള്‍ക്കു വീടുകളില്‍ പരിചരണം നല്‍കുന്നവര്‍ക്കുവേണ്ടിയുള്ള പരിശീലനപരിപാടികളും അതിനായി ഇന്‍സ്റിറ്റ്യൂട്ടുകളും അനുവദിക്കുക, മുതിര്‍ന്ന പൌരന്മാരുടെ സംരക്ഷണ നിയമമനുസരിച്ചു രൂപം നല്കിയിട്ടുള്ള ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം ചടുലമാക്കുക തുടങ്ങിയ പ്രമേയങ്ങളും സംസ്ഥാന സമ്മേളനം പാസാക്കി.

പുതിയ ഭാരവാഹികളായി എന്‍. അനന്തകൃഷ്ണന്‍ (പ്രസിഡന്റ്), കെ.എന്‍.കെ. നമ്പൂതിരി (വര്‍ക്കിംഗ് പ്രസിഡന്റ്), പി. ചന്ദ്രസേനന്‍, സി. ഗോപിനാഥന്‍ നായര്‍, ഡി. വസന്തകുമാരി, കെ.കെ. നീലകണ്ഠകുറുപ്പ്, സരോജ നാരായണന്‍, വഞ്ചിയൂര്‍ ഗോപാലകൃഷ്ണന്‍ (വൈസ്പ്രസിഡന്റുമാര്‍), എസ്. ഹനീഫാ റാവുത്തര്‍ (ജനറല്‍ സെക്രട്ടറി), പി.പി. ചെല്ലപ്പന്‍, എ.കെ. ചന്ദ്രന്‍, സി.എച്ച്. വല്‍സന്‍, ജി. സുരേന്ദ്രന്‍ പിള്ള, എ. അബ്ദുള്‍വാഹിദ്, കെ. കമലാദേവി (സെക്രട്ടറിമാര്‍), കെ.എല്‍. സുധാകരന്‍, ടി. വേലായുധന്‍ നായര്‍, എം.എഫ്. ഫ്രാന്‍സിസ്, പി. വിജയമ്മ (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), ഡി.വി. ശോഭന ചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെയും 51 അംഗ എക്സിക്യൂട്ടീവിനെയും 118 അംഗസംസ്ഥാന കൌണ്‍സിലിനെയും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.