സിജോ അമ്പാട്ട് എസ്എംവൈഎം പ്രസിഡന്റ്
സിജോ അമ്പാട്ട് എസ്എംവൈഎം പ്രസിഡന്റ്
Tuesday, September 2, 2014 12:40 AM IST
തലശേരി: സിറോ മലബാര്‍ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാര്‍ യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) പ്രഥമ പ്രസിഡന്റായി തലശേരി അതിരൂപതാംഗമായ സിജോ അമ്പാട്ടിനെ തെരഞ്ഞെടുത്തു. സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ്തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു സിജോ അമ്പാട്ടിന്റെ പേരു പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സീറോ മലബാര്‍ യുവജനങ്ങളെ ഒരൊറ്റ കുടക്കീഴില്‍ വരുത്താന്‍ സംഘടനയ്ക്കു സാധിക്കുമെന്നു കര്‍ദിനാള്‍ പറഞ്ഞു. തലശേരി അതിരൂപതയിലെ സജീവ യുവജന പ്രവര്‍ത്തകനായ സിജോ അമ്പാട്ട് കാഞ്ഞങ്ങാട് ഉണ്ണി മിശിഹ പള്ളി ഇടവകയിലെ തോമസ്-വത്സമ്മ ദമ്പതികളുടെ മകനാണ്. സഹോദരന്‍: ബിജോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.