പാലക്കാട് മെഡിക്കല്‍ കോളജ്: ഉദ്ഘാടനം മാറ്റിവച്ചു
Tuesday, September 2, 2014 12:41 AM IST
തിരുവനന്തപുരം: ഇന്നു രാവിലെ 10ന് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റേഡിയത്തില്‍ നടക്കാനിരുന്ന മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

എല്‍എന്‍ജി മെഗാ അസംബ്ളി മാറ്റിവച്ചു

കൊച്ചി: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കുന്നതിനു കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ വ്യവസായസമൂഹവും ട്രേഡ് യൂണിയനുകളും ചേര്‍ന്നു രൂപം നല്‍കിയ മിഷന്‍ എല്‍എന്‍ജിയുടെ ഭാഗമായി ഇന്നു സംഘടിപ്പിക്കാനിരുന്ന എല്‍എന്‍ജി മെഗാ അസംബ്ളി മാറ്റിവച്ചു. ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്നാണിതെന്നു കേരള ചേബര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.