ബാറുകളുടെ ലൈസന്‍സ്: ഹര്‍ജി മാറ്റി
ബാറുകളുടെ ലൈസന്‍സ്:  ഹര്‍ജി മാറ്റി
Tuesday, September 2, 2014 12:17 AM IST
കൊച്ചി: ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്നു പരിഗണിക്കാനായി മാറ്റി.

അബ്കാരി നിയമത്തിന്റെ അടിസ്ഥാനത്തില്‍ വരുത്തിയ ചട്ടഭേദഗതി അപ്പീലില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നു ഹര്‍ജി പരിഗണിക്കവേ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയെ അറിയിച്ചു. എന്നാല്‍, സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള ഹര്‍ജിയില്‍ ചട്ടഭേദഗതി ചോദ്യം ചെയ്തിട്ടുനെന്നു ബാറുടമകള്‍ വാദിച്ചു.


ഇക്കാര്യം പരിശോധിക്കാനാണു ജസ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റീസ് പി.ബി. സുരേഷ് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഇന്നു പരിഗണിക്കാനായി മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.