ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യംചെയ്ത രണ്ടു സൈനികര്‍ അറസ്റില്‍
ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യംചെയ്ത രണ്ടു സൈനികര്‍ അറസ്റില്‍
Wednesday, September 3, 2014 12:27 AM IST
കോട്ടയം: ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യംചെയ്ത നാലു സൈനികരി ല്‍ രണ്ടുപേരെ കോട്ടയം റെയില്‍വേ പോലീസ് അറസ്റ്ചെയ്തു. ഒപ്പമുണ്ടാ യിരുന്ന രണ്ടുപേര്‍ക്കെതിരേ കേസെടുത്തു. ശ്രീനഗറില്‍ രാഷ്ട്രീയ റൈഫിള്‍ നായിക് വിഭാഗത്തിലെ സൈനികരായ കൊല്ലം അഞ്ചല്‍ സന്തോ ഷ്(30), പത്തനംതിട്ട കലഞ്ഞൂര്‍ ഷിജു (35) എന്നിവരാണ് അറസ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി സൈജുമോന്‍ (37), കുണ്ടറ സ്വദേശി ജയകുമാര്‍ (28) എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇവരെ പിടികൂടാനായില്ല. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസിലാണു സംഭവം. എസ് പത്ത് കോച്ചില്‍ യാത്രചെയ്ത പെണ്‍കുട്ടിയെയാണു ശല്യപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കൈയില്‍നിന്നു ഫോണ്‍ നമ്പര്‍ വാങ്ങിയശേഷം മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. എറണാകുളത്തുനിന്നു കോട്ടയത്തേക്കുള്ള യാത്രാമധ്യേ മുളന്തുരുത്തിയില്‍ വച്ചു ശല്യം അസഹ്യമായപ്പോഴാണു യുവതി റെയില്‍വേ പോലീസിനു പരാതിനില്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 11.15നു കോട്ടയം റെയില്‍വേ സ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു. ഓണാവധിക്കു നാട്ടില്‍ എത്തിയതായിരുന്നു സൈനികര്‍. സൈനികര്‍ യുവതിയോടു മോശമായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി കമ്പാര്‍ട്ടുമെന്റിലെ മറ്റു യാത്രക്കാരും ടിടിഇയും റെയില്‍വേ പോലീസിനു പരാതി നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.