ഇ. ശ്രീധരന്‍ ആന്ധ്ര മെട്രോ പ്രോജക്ട് മുഖ്യ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ ആന്ധ്ര മെട്രോ പ്രോജക്ട് മുഖ്യ ഉപദേഷ്ടാവ്
Wednesday, September 3, 2014 12:29 AM IST
കൊച്ചി: ഡ ല്‍ഹി മെ ട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) മുഖ്യ ഉപദേഷ്ടാവായ ഇ.ശ്രീധരന്‍ ആന്ധ്ര മെ ട്രോ പ്രോജക്ടുകളുടെകൂടി ഉപദേഷ്ടാവാകും. കൊച്ചി മെട്രോ നിര്‍മാണത്തിനു ചുക്കാന്‍ പിടിക്കുന്ന ശ്രീധരന്‍ അടുത്തയിടെ ലക്നോ മെട്രോയുടെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ആന്ധ്ര സര്‍ക്കാരും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.

ആന്ധ്രയില്‍ വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി എന്നിവിടങ്ങളിലാണു മെട്രോ റെയിലുകള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം ഇ.ശ്രീധരന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധയിലെ കാക്കിനട ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജില്‍നിന്നാണ് ഇ. ശ്രീധരന്‍ സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദമെടുത്തത്. ആദ്യഘട്ടത്തില്‍ വിശാഖപട്ടണം മെട്രോയും വിജയവാഡ മെട്രോയുമായിരിക്കും നിര്‍മിക്കുക. അടുത്തഘട്ടത്തിലാകും തിരുപ്പതി. ഇന്ത്യയിലെ ഉപരിതല ഗതാഗതരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ ശ്രീധരന് രാജ്യത്തിനകത്തും പുറത്തുനിന്നും ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.