റബര്‍മാര്‍ക്ക് റബര്‍ സംഭരണം ആരംഭിച്ചു
Wednesday, September 3, 2014 12:29 AM IST
തിരുവനന്തപുരം: കേരള സ്റേറ്റ് കോ-ഓപറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (റബര്‍മാര്‍ക്ക്) റബര്‍ സംഭരണം ആരംഭിച്ചു. ഫെഡറേഷന്റെ സംസ്ഥാന തല ത്തിലുളള റബര്‍ വിപണന സംഘങ്ങള്‍ വഴിയും ഫെഡറേഷന്റെ പ ര്‍ച്ചേസ് ബ്രാഞ്ചുകള്‍ വഴിയും സഹകരണസംഘങ്ങള്‍ വഴിയും റബര്‍ ഉത്പാദക സംഘങ്ങള്‍ (ആര്‍പിഎസ്) വഴിയും കര്‍ഷകരില്‍ നിന്നു നേരിട്ടുമാണ് റബര്‍ സംഭരിക്കുന്നത്.

റബര്‍ബോര്‍ഡ് നിശ്ചയിക്കുന്ന കോട്ടയം റേറ്റിനേക്കാള്‍ കിലോഗ്രാമിനു രണ്ടു രൂപ അധികം നല്‍കിയാണ് ആര്‍എസ്എസ്് 4, ആര്‍എസ്എസ്് 5 ഷീറ്റുകള്‍ വാങ്ങുക. റബര്‍ ബോര്‍ഡ് രജിസ്ട്രേഷന്റെയോ കരം അടച്ച രസീതിന്റെയോ, കൃഷി ഓഫീസറുടെയോ സര്‍ട്ടിഫിക്കറ്റോ ഏതെങ്കിലും ഒന്നിന്റെ കോപ്പിയോ കര്‍ഷകര്‍ ഹാജരാക്കണം. റബര്‍ ബോര്‍ഡ് നിഷ്കര്‍ഷിച്ചിട്ടുളള ഗുണമേന്മയുളള റബര്‍ ഷീറ്റാണ് സംഭരിക്കുന്നത്. കര്‍ഷകര്‍ക്ക് പണം രൊക്കം നല്‍കും. റബര്‍ കര്‍ഷകര്‍ക്ക് തൊട്ടടുത്ത റബര്‍ വിപണന സംഘങ്ങളിലോ ഫെഡറേഷന്റെ പര്‍ച്ചേസ് ബ്രാഞ്ചുകളിലോ റബര്‍ നല്‍കാം. റബര്‍ സംഭരണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2205790, 9447815219 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.