ബാറുകളുടെ ലൈസന്‍സ്: അപ്പീല്‍ ഇന്നു പരിഗണിക്കും
ബാറുകളുടെ  ലൈസന്‍സ്: അപ്പീല്‍ ഇന്നു പരിഗണിക്കും
Wednesday, September 3, 2014 12:30 AM IST
കൊച്ചി: ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്നു രാവിലെ പരിഗണിക്കും. ജസ്റീസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്ണനും പി.ബി. സുരേഷ് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.

ഫൈവ് സ്റാറിനു മുമ്പുള്ള പ്രത്യേക വിഭാഗമായി ഫോര്‍ സ്റാറിനെയും ഹെറിറ്റേജ് ഹോട്ടലിനെയും കാണണമെന്ന് ഇന്നലെ ഹൈക്കോടതി അപ്പീല്‍ പരിഗണിക്കവെ, ബാറുടമകളുടെ അഭിഭാഷകര്‍ വാദിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ നിയമവിരുദ്ധതയുണ്െടന്നും നിരവധി ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ചിനു മുമ്പിലുണ്െടന്നും അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നു ബാര്‍ ഉടമകളുടെ അഭിഭാഷകരുടെ ആവശ്യപ്രകാരം സിംഗിള്‍ ബെഞ്ചിലുള്ള ഹര്‍ജികളും പരിഗണിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇന്നു ഹൈക്കോടതി ഓണാവധിക്കായി അടയ്ക്കുന്ന സാഹചര്യത്തില്‍ ഇടക്കാല ഉത്തരവു നല്‍കുമെന്നും കോടതി വ്യക്തമാ ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.