ഇന്തോനേഷ്യന്‍ നാവികസേനാ കപ്പല്‍ കൊച്ചിയിലെത്തി
ഇന്തോനേഷ്യന്‍ നാവികസേനാ കപ്പല്‍ കൊച്ചിയിലെത്തി
Wednesday, September 3, 2014 12:36 AM IST
കൊച്ചി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്തോനേഷ്യന്‍ നാവികസേനയുടെ കപ്പല്‍ ക്രി ബംഗ് ടോമോ കൊച്ചിയിലെത്തി. ക്യാപ്റ്റന്‍ യയാന്‍ സോഫ്യാന്‍ കമാണ്ടിംഗ് ഓഫീസറായിട്ടുള്ള കപ്പലിലെ സൈനികര്‍ കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വിവിധ ചര്‍ച്ചകളിലും പരിപാടികളിലും സംബന്ധിക്കും.

ജലോപരിതലത്തിലും വെള്ളത്തിനടിയിലും ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള വിവിധോദ്യേശ നാവികയാനങ്ങളുടെ ശ്രേണിയില്‍പ്പെടുന്നതാണ് ഈ കപ്പല്‍. ഡല്‍ഹിയിലെ ഇന്തോനേഷ്യന്‍ റസിഡന്റ് ഡിഫന്‍സ് അറ്റാഷെ ആയ കേണല്‍ ആരിഫ് ഹര്‍ണേതോയും ക്യാപ്റ്റന്‍ യയാന്‍ സോഫ്യാനും ദക്ഷിണ നാവികസേനാ മേധാവി റിയര്‍ അഡ്മിറല്‍ എം.എസ്. പവാര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ഇരുനാവിക സേനയുടെയും വിദഗ്ധര്‍ തമ്മിലുള്ള ആശയവിനിമയവും ഇതോടൊപ്പം നടക്കും. ഇന്തോനേഷ്യയുടെ ഇത്തരത്തിലുള്ള രണ്ടു കപ്പലുകള്‍ കൂടി ഈ മാസം 17-ന് കൊച്ചിയിലെത്തും. ജക്കാര്‍ത്തയിലേക്കുള്ള യാത്രാ മധ്യേയാണ് കപ്പല്‍ കൊച്ചിയിലെത്തിയത്. സലാല സന്ദര്‍ശിച്ച ശേഷമാണ് കൊച്ചി സന്ദര്‍ശനം. നാളെ കൊച്ചിയില്‍ നിന്നു യാത്ര തുടരും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.