ഫാ. ജോര്‍ജ് മംഗലപ്പിള്ളി സത്ന രൂപത അഡ്മിനിസ്ട്രേറ്റര്‍
ഫാ. ജോര്‍ജ് മംഗലപ്പിള്ളി സത്ന രൂപത അഡ്മിനിസ്ട്രേറ്റര്‍
Wednesday, September 3, 2014 12:37 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സത്ന രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ഫാ. ജോര്‍ജ് മംഗലപ്പിള്ളി തെരഞ്ഞെടുക്കപ്പെട്ടു. ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ ഔദ്യോഗിക പദവിയില്‍ നിന്നു വിരമിച്ചതിനെത്തുടര്‍ന്നു ചേര്‍ന്ന രൂപത ഉപദേശകസമിതിയാണു പൌരസ്ത്യ കാനന്‍ നിയമമനുസരിച്ചു തെരഞ്ഞെടുപ്പു നടത്തിയത്. പുതിയ മെത്രാന്‍ നിയമിതനാകുന്നതുവരെ രൂപതയുടെ ചുമതല താത്കാലിക ഭരണാധികാരിയായ അഡ്മിനിസ്ട്രേറ്റര്‍ക്കാണ്.

എറണാകുളം - അങ്കമാലി അതിരൂപതയിലെ വടക്കന്‍ കുത്തിയതോട് ഇടവകയില്‍ 1957 ജൂലൈ 29നു ഫാ. ജോര്‍ജ് മംഗലപ്പിള്ളി ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1974ല്‍ അങ്കമാലിയിലെ വിന്‍സെന്‍ഷ്യന്‍ സെമിനാരിയില്‍ ചേര്‍ന്നു. ഭോപ്പാലിലെ ക്രിസ്ത് പ്രേമാലയയില്‍നിന്നു ത ത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി.


1985 ഡിസംബര്‍ 28നു വൈദികനായി. എംഎ, എംഎഡ് ബിരുദങ്ങള്‍ക്കു പുറമേ വടവാതൂര്‍ പൌരസ്ത്യ വിദ്യാപീഠത്തില്‍നിന്ന് എംടിഎച്ചും റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി.സത്ന രൂപതയിലെ പന്ന, റീവ, സിങ്ക്റൌളി, ദേവറ ഇടവകകളിലും മിഷന്‍ സ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. മംഗലപ്പിള്ളി, രൂപതയിലെ പാസ്ററല്‍ സെന്റര്‍ ഡയറക്ടറായും വികാരി ജനറാളായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സത്നയിലെ സെന്റ് എഫ്രേംസ് തിയോളജിക്കല്‍ കോളജില്‍ അധ്യാപകനും മൈനര്‍ സെമിനാരി റെക്ടറുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.