മുല്ലപ്പെരിയാര്‍: ജലനിരപ്പ് 130 അടിയിലേക്ക്
Wednesday, September 3, 2014 12:38 AM IST
കുമളി: കനത്ത മഴയെത്തുടര്‍ന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയിലേക്കെത്തുന്നു. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 129.4 അടിയാണ്. സെക്കന്‍ഡില്‍ 3500 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കന്‍ഡില്‍ 500 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 29.4 മില്ലിമീറ്ററും തേക്കടിയില്‍ 14 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. നീരൊഴുക്ക് തുടരുന്നതിനാല്‍ ഇന്ന് ജലനിരപ്പ് 130 അടിയിലെത്തുമെന്നാണ് തമിഴ്നാടിന്റെ കണക്കുകൂട്ടല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.