റവ. ഡോ. ജോസഫ് വടക്കുംചേരി അന്തരിച്ചു
റവ. ഡോ. ജോസഫ് വടക്കുംചേരി അന്തരിച്ചു
Wednesday, September 3, 2014 12:39 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപ താംഗവും കാനന്‍ നിയമവിദഗ്ധനുമായ റവ. ഡോ. ജോസഫ് വടക്കുംചേരി (85) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ശ്രീമൂലനഗരം രാജഗിരി പള്ളിയില്‍. മൃതദേഹം ഇന്നു രാത്രി ഏഴു മുതല്‍ എടാട്ടുള്ള കുടുംബ വസതിയിലും നാളെ രാവിലെ 11.30ന് രാജഗിരി പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും.

റോമില്‍നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം പൌരസ്ത്യ കാനന്‍നിയമ പരിഷ്കരണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷനില്‍ അം ഗ വും 1963 മുതല്‍ 69 വരെ വടവാതൂര്‍ അപ്പസ്തോലിക് സെമിനാരിയില്‍ കാനന്‍ നിയമ പ്രഫസറുമായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയും എറണാകുളം-അങ്കമാലി അതിരൂപത വിവാഹക്കോടതിയുടെ അധ്യക്ഷനുമായിരുന്ന അദ്ദേഹം. എറണാകുളം അതിരൂപതയിലെ മൈനര്‍ സെമിനാരി റെക്ടര്‍, അതിരൂപത മതബോധന ഡയറക്ടര്‍, സെന്റ് അഗസ്റിന്‍സ് സ്കൂള്‍, അമൂല്യ ഇന്‍ഡസ്ട്രീസ് എന്നിവയുടെ മാനേജര്‍,'എറണാകുളം മിസ'ത്തിന്റെ എഡിറ്റര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. എറണാകുളം സെന്റ് മേരീസ് ബസിലിക്ക, മുരിങ്ങൂര്‍, കാടുകുറ്റി ഇടവകകളില്‍ വികാരിയായിരുന്നു. 2004 മുതല്‍ വൈദിക ഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.


സഹോദരങ്ങള്‍: വി.വി. പോള്‍, ത്രേസ്യാമ്മ, സിസിലി, സിസ്റര്‍ കുസുമം, പരേതരായ സിസ്റര്‍ ട്രീസാ മാര്‍ഗരറ്റ്, സിസ്റര്‍ ആന്റണിറ്റ്, സിസ്റര്‍ സാലസ്, വി.വി. വര്‍ഗീസ്, സിസ്റര്‍ ഡോ. ജോസഫാത്ത്, ആനി.

റവ. ഡോ. ജോസഫ് വടക്കുംചേരിയുടെ നിര്യാണത്തില്‍ ഓറിയന്റല്‍ കാനന്‍ ലോ സൊസൈറ്റി പ്രസിഡന്റ് റവ. ഡോ. ജോസ് ചിറമേല്‍ അനുശോചിച്ചു. പൌരസ്ത്യ കാനന്‍ നിയമ സംഹിതയുടെ ക്രോഡീകരണത്തിലും സീറോ- മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രൈബ്യൂണലിന്റെ നിയമാവലി രൂപവത്കരണത്തിലും വടക്കുംചേരിയച്ചന്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്െടന്ന് അദ്ദേഹം അനുസ്മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.