കാഴ്ച 2020 മുഖ്യമന്ത്രി ആറിന് ഉദ്ഘാടനം ചെയ്യും
Wednesday, September 3, 2014 12:39 AM IST
കൊച്ചി: കാഴ്ചവൈകല്യം അനുഭവിക്കുന്ന നിര്‍ധന രോഗികള്‍ക്കായി ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന കാഴ്ച 2020 എന്ന പരിപാടി ആറിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ മൊബൈല്‍ ആപ്ളിക്കേഷനായ കാഴ്ച മൊബൈല്‍ ആപ്പ് എക്സൈസ് മന്ത്രി കെ.ബാബു പുറത്തിറക്കും. എറണാകുളം ഐഎംഎ ഹാളില്‍ വൈകുന്നേരം 4.45നു നടക്കുന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. 2020 ഓടെ കേരളത്തില്‍ അന്ധത പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണു പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.